കോഴിക്കോട്: ശിവഗിരി മഠാധിപതി ആയിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് ശിവഗിരി ധര്‍മസംഘം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ പറഞ്ഞു. ശാശ്വതീകാനന്ദയെ തലയ്ക്കടിച്ച് കൊന്ന ശേഷം പുഴയില്‍ തള്ളിയതാവാമെന്ന് സംശയിക്കുന്നതായും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ശാശ്വതീകാനന്ദയുടെ നെറ്റിയിലെ മുറിവിനെ കുറിച്ച് സംശയമുണ്ട്. ഇടിക്കട്ട കൊണ്ട് ഇടിച്ചപ്പോഴുണ്ടായതായിരിക്കാം ഇതെന്ന് കരുതുന്നു. പുഴയോട് ചേര്‍ന്നുള്ള കല്പ്പടവിന് സമീപത്ത് മൃതദേഹം കണ്ടെത്തിയതിലും ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വാമിക്ക് നീന്തല്‍ അറിയാമായിരുന്നു. അതിനാല്‍ തന്നെ മുങ്ങി മരിക്കാനുള്ള സാദ്ധ്യത കുറവാണ്. മൃതദേഹം കണ്ടെത്തിയ സമയത്ത് ഒരാള്‍ പുഴയുടെ മറുകരയിലേക്ക് നീന്തിപ്പോകുന്നത് കണ്ടതായി മൊഴിയുണ്ടെന്നും പ്രകാശാനന്ദ പറഞ്ഞു.
ശാശ്വതീകാനന്ദയെ വാടക കൊലയാളിയായ പള്ളുരുത്തി സ്വദേശി പ്രിയനെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് ശ്രീനാരായണ ധര്‍മവേദി ജനറല്‍ സെക്രട്ടറി ബിജു രമേശ് ആരോപിച്ചത്. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ ശാശ്വതീകാനന്ദയുടെ മരണത്തെ കുറിച്ച് പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Discussion about this post