മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 2 ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി. കഴിഞ്ഞ ദിവസമാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്ഫോടനം ഒഴിവാക്കണമെങ്കിൽ 48 മണിക്കൂറിനുള്ളിൽ 1 മില്ല്യൺ ഡോളർ ബിറ്റ്കോയിനായി നൽകണമെന്നാണ് സന്ദേശത്തിൽ പറയുന്നത്.
[email protected] എന്ന ഇമെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തിൽ വിമാനത്താവളത്തിൽ സുരക്ഷയും പരിശോധനകളും ശക്തമാക്കി.
മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഫീഡ്ബാക്ക് ഇൻബോക്സിലേക്ക് കഴിഞ്ഞ ദിവസം പകൽ 11.00 മണിയോടെയായിരുന്നു സന്ദേശം എത്തിയത്. ഇത് വിമാനത്താവളത്തിനുള്ള അവസാന മുന്നറിയിപ്പാണെന്നും സന്ദേശത്തിൽ നൽകിയിരിക്കുന്ന വിലാസത്തിലേക്ക് പറഞ്ഞ സമയത്തിനുള്ളിൽ തുക എത്തിയില്ലെങ്കിൽ ടെർമിനൽ 2 തകർക്കുമെന്നും 24 മണിക്കൂറിന് ശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം.
Discussion about this post