കേരള കേന്ദ്ര സർവകലാശാലയിൽ പുതിയ ചരിത്രം രചിച്ച് എബിവിപി. സർവകലാശാല തിരഞ്ഞെടുപ്പിൽ 3 സീറ്റുകളാണ് എബിവിപി നേടിയത്. നേരത്തെ ഒരു സീറ്റ് മാത്രമായിരുന്നു കേരള കേന്ദ്ര സർവകലാശാലയിൽ എബിവിപിക്ക് ഉണ്ടായിരുന്നത്. വൈസ് പ്രസിഡണ്ട്, ജോയിന്റ് സെക്രട്ടറി, എക്സിക്യൂട്ടീവ് മെമ്പർ സ്ഥാനങ്ങളിലേക്ക് ആണ് എബിവിപി അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്.
Sfi , NSUI , ASA , SIO, MSF എന്നീ സംഘടനകളെല്ലാം ഒരുമിച്ച് നിന്ന് ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പിലാണ് എബിവിപി അഭൂതപൂർവ്വമായ വിജയം കൈവരിച്ചത്. 16 ഡിപ്പാർട്ട്മെന്റുകളിലും വൈസ് ചെയർപേഴ്സ്ൻ, ജോയിന്റ് സെക്രട്ടറി, യുയുസി പോസ്റ്റിലേക്കും എബിവിപി പ്രതിനിധികൾ വിജയിച്ചു.
ശ്രീലക്ഷ്മി ആർ വൈസ് ചെയർപേഴ്സൺ ആയും
കാളിചേതി പ്രണീത് ജോയിന്റ് സെക്രട്ടറി ആയും ബീര വൈഷ്ണവി ചന്ദ്രിക കൗൺസിൽ മെമ്പർ ആയും തിരഞ്ഞെടുക്കപ്പെട്ടു.
Discussion about this post