ഗാങ്ടോക്ക് : കനത്ത മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് കിഴക്കന്‍ സിക്കിമില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി സൈനികര്‍ . പ്രായമായവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 800 ലധികം വിനോദസഞ്ചാരികളെയാണ് ത്രിശക്തി ട്രൂപ്പിലെ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയത്.
കടുത്ത മഞ്ഞുവീഴ്ച്ചയും പ്രതികൂല കാലാവസ്ഥയും കാരണമാണ് കിഴക്കന്‍ സിക്കിമിലെ വിവിധ പ്രദേശങ്ങളില്‍ വിനോദസഞ്ചാരിക്കള്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. കൂടാതെ വിനോദസഞ്ചാരിക്കളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും അവര്‍ക്ക് പാര്‍പ്പിടവും ,വസ്ത്രങ്ങളും ,വൈദ്യസഹായം ,ഭക്ഷണം എന്നിവ നല്‍കുകയും ചെയ്യുന്നുണ്ടെന്ന് സേനാംഗങ്ങള്‍ പറഞ്ഞു.








