വാഷിംഗ്ടണ്‍: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് എതിരേ സമര്‍പ്പിച്ചിരുന്ന ഹര്‍ജി യു.എസ്. ഫെഡറല്‍ കോടതി തളളി. മോദിക്കെതിരെ അമേരിക്കന്‍ ജസ്റ്റിസ് എന്ന സംഘടനയാണ് പരാതി നല്‍കിയിരുന്നത്.
സര്‍ക്കാരിന്റെ തലവന്‍ എന്ന നിലയില്‍ മോഡിക്ക് യു.എസ്.കോടതികളില്‍ ഫയല്‍ ചെയ്തിരിക്കുന്ന സിവില്‍ കേസുകളില്‍ നിയമപരിരക്ഷയുണ്ടാവുമെന്ന വിദേശകാര്യ വകുപ്പിന്റെ തീരുമാനം കോടതി പരാമര്‍ശിച്ചു.
2002 ല്‍ ഗുജറാത്തില്‍ നടന്ന കലാപം തടയാന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന മോഡി ശ്രമിച്ചില്ല എന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.
യു.എസ്. പ്രസിഡന്റ് ബരാക്ക് ഒബാമ റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥിയായി ഇന്ത്യയിലെത്താനിരിക്കെയാണ് മോഡിക്ക് അനുകൂലമായ കോടതി വിധി വന്നിരിക്കുന്നത്.
Discussion about this post