ന്യൂഡൽഹി: കഴിഞ്ഞ ദിവസം വരെ രാജ്യത്ത് രജിസ്റ്റർ ചെയ്തത് 109 കോവിഡ് ജെഎൻ 1 വകഭേദമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഗുജറാത്തിൽ നിന്ന് 36, കർണാടകയിൽ നിന്ന് 34, ഗോവയിൽ നിന്ന് 14, മഹാരാഷ്ട്രയിൽ നിന്ന് 9, കേരളത്തിൽ നിന്ന് ആറ്, രാജസ്ഥാനിൽ നിന്ന് നാല്, തമിഴ്‌നാട്ടിൽ നിന്ന് നാല്, തെലങ്കാനയിൽ നിന്ന് രണ്ട് എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
അതേസമയം, കോവിഡിന്റെ പുതിയ വകഭേദം അപകടകാരിയല്ലെന്ന് ഗംഗാറാം ഹോസ്പിറ്റലിലെ ചെസ്റ്റ് മെഡിസിൻ വിഭാഗം വൈസ് ചെയർമാൻ ഡോ ബോബി ഭലോത്ര വ്യക്തമാക്കി. ഒമിക്‌റോൺ കുടുംബത്തിൽ നിന്നുള്ളതാണ് പുതിയ വകഭേദം. അതിനാൽ തന്നെ, ഇതേക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡിനേക്കാൾ കൂടുതൽ വ്യാപനശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാൽ, ജനങ്ങൾ കൂടുതൽ മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യമാണ്. രോഗം പിടിപെടുന്നതിനേക്കാൾ നല്ലത് മുൻകരുതലും പ്രതിരോധവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Comment