ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സനാതന ധർമ്മത്തിന്റെ പ്രതീകമാണെന്ന് അഖിലേന്ത്യ ഹിന്ദു മഹാസഭ അദ്ധ്യക്ഷൻ സ്വാമി ചക്രപാണി. മതേതരത്വത്തിന്റെ പേരിൽ പ്രീണന രാഷ്ട്രീയം നടത്തുന്നവർക്കുള്ള സന്ദേശമാണ് പ്രധാനമന്ത്രിയുടെ ആരാധനാലയ സന്ദർശനമെന്ന് അഖിലേന്ത്യ ഹിന്ദു മഹാസഭ മേധാവി പറഞ്ഞു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സനാതന ധർമത്തിന്റെ പ്രതീകമാണ്. ഒരു ഹിന്ദുവിന്റെ ആത്മാഭിമാനത്തെ അദ്ദേഹം ഉണർത്തുന്ന രീതി അതിൽ തന്നെ അനന്യമാണ്. യുപിഎ സർക്കാർ ഉള്ളപ്പോൾ മതനഗരങ്ങൾക്ക് വികസന പാക്കേജ് ആവശ്യപ്പെട്ട് ഞങ്ങൾ ഭരിക്കുന്ന സർക്കാരിനെ സമീപിച്ചിരുന്നതായി ഞാൻ ഓർക്കുന്നു. പക്ഷേ, അവർ ഞങ്ങളെ അവഗണിക്കുകയായിരുന്നു’- സ്വാമി ചക്രപാണി പറഞ്ഞു. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി അയോധ്യ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് അഖിലേന്ത്യ ഹിന്ദു മഹാസഭ തലവന്റെ പ്രസ്താവന.
‘ചില സംസ്ഥാന തലത്തിൽ നിന്നുള്ള ഒരു മന്ത്രി പോലും അയോദ്ധ്യയിൽ പോകാനും അവിടെ ദർശനം നടത്താനും ലജ്ജിക്കാറുണ്ടായിരുന്നു. എന്നാൽ, ഇന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി രാം ലല്ലയുടെ മുന്നിൽ പോയി പ്രാർത്ഥിക്കുന്നു. ഇത് തീർച്ചയായും ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ ആത്മാഭിമാനത്തെ ഉണർത്തുന്നു. മതേതരത്വത്തിന്റെ പേരിൽ മുസ്ലീങ്ങളെ പ്രീണിപ്പിക്കാനും ഹിന്ദുക്കളെ അപമാനിക്കാനും മാത്രം പ്രവർത്തിച്ച ആളുകൾക്കുള്ള വലിയ സന്ദേശമാണ് പ്രധാനമന്ത്രി മോദിയുടെ ആരാധനാലയ സന്ദർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയോദ്ധ്യയിലെ സന്ദർശനത്തിനിടെ 15,700 കോടി രൂപയുടെ 46 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. അയോദ്ധ്യ ധാം ജംഗ്ഷൻ റെയിൽ വേ സ്റ്റേഷൻ, മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുടെ ഉദ്ഘാടനം, 6 വന്ദേ ഭാരത് ട്രൈയിനുകൾ, 2 അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് എന്നിവ അദ്ദേഹം നിർവഹിച്ചു.
Discussion about this post