ന്യൂയോര്‍ക്ക്: 30 വയസിന് താഴെയുള്ള സംരംഭകരുടെ ഫോബ്സ് പട്ടികയില്‍ 45 ഇന്ത്യക്കാര്‍ സ്ഥാനംപിടിച്ചു. കണ്‍സ്യൂമര്‍ ടെക്നോളജി, മാനുഫാക്ചറിങ്, മീഡിയ, സയന്‍സ്, വിദ്യാഭ്യാസം, നിയമം തുടങ്ങി 20 മേഖലകളില്‍നിന്നുള്ളവരെയാണ് ഫോബ്സ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 22 വയസുകാരനായ റിതേഷ് ആഗര്‍വാള്‍ ഉള്‍പ്പെടെയുള്ളവരാണ് പട്ടികയില്‍ ഇടം നേടിയത്.
ഓയോ റൂംസിന്റെ സ്ഥാപകനും സിഇഒയുണ് റിതേഷ് അഗര്‍വാള്‍. ഭക്ഷണം ഓര്‍ഡര്‍ ചെയ്യാവുന്ന സ്പ്രിഗ് മൊബൈല്‍ ആപ്പിന്റെ സ്ഥാപകരായ ഗഗന് ബിയാനി, നീരജ് ബെറി (ഇരുവര്‍ക്കും വയസ് 28)എന്നിവരും ഗൂഗിളിന്റെ ഗവേഷണ വിഭാഗമായ ഗൂഗിള്‍ എക്സിലെ കൃഷ്ണ ഷാ(25) ഉള്‍പ്പടെയുള്ളവരാണ് പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യക്കാരായ പ്രമുഖര്‍.
വൈക്കിങ് ഗ്ലോബല്‍ ഇന്‍വസ്റ്റേഴ്സില്‍ നിക്ഷേപ വിഗദ്ധയായ ദിവ്യ നെട്ടിമി, മില്ലേനിയം മാനേജ്മെന്റിലെ സീനിയര്‍ അനലിസ്റ്റായ വികാസ് പട്ടേല്‍, കോക്സ്റ്റണ് അസോസിയേറ്റസിലെ ഇന്‍വസ്റ്റ്മെന്റ് അനസില്റ്റായ നീല്‍ റായ് തുടങ്ങിയവരും പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യക്കാരാണ്. ഇന്ത്യന്‍ വംശജനും സിറ്റി ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റുമായ നിള ദാസ്(27)ആണ് ഫോബ്സിന്റെ പട്ടികയിലിടം നേടിയ മറ്റൊരാള്‍.
Discussion about this post