കോഴിക്കോട് : സ്വകാര്യ കമ്പനിയുടെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ ശ്രമിക്കവേ ഷോക്കേറ്റതായി പരാതി. കോഴിക്കോട് ബാലുശ്ശേരിയിലായിരുന്നു സംഭവം നടന്നത്. ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടത്തോട് ചേർന്നുള്ള സ്വകാര്യ കമ്പനിയുടെ എടിഎം മെഷീനിൽ നിന്നുമാണ് പണം പിൻവലിക്കാൻ ശ്രമിച്ചവർക്ക് ഷോക്കേറ്റത്.
പണം പിൻവലിക്കാനായി എടിഎമ്മിൽ കയറിയ രണ്ട് യുവാക്കൾക്കാണ് ആദ്യം ഷോക്കേറ്റത്. എടിഎം കാർഡ് മെഷീനിൽ ഇട്ടതിനുശേഷം കീബോർഡിൽ വിരൽ അമർത്തിയ സമയത്ത് ആയിരുന്നു ഷോക്കേറ്റത്. തുടർത്ത് ഇവർക്ക് പിന്നാലെ എത്തിയ സ്ത്രീക്കും സമാനമായ രീതിയിൽ ഷോക്കേറ്റു. ഇതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് ഹൈവേ പെട്രോളിന് സംഘം എടിഎം കൗണ്ടറിൽ എത്തി മെഷീൻ പരിശോധിച്ചു. പരാതി മാത്രമാണെന്ന് ബോധ്യപ്പെട്ടതോടെ കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് വിവരമറിയിച്ചു. തുടർന്ന് കമ്പനിയിൽ നിന്നുമുള്ള ടെക്നീഷ്യന്മാർ സ്ഥലത്തെത്തി മെഷീൻ പരിശോധിച്ചപ്പോൾ സാങ്കേതിക തകരാർ കണ്ടെത്തി. തകരാർ പരിഹരിക്കുന്നതിനായി ഈ എടിഎം കൗണ്ടർ ഇപ്പോൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
Discussion about this post