എറണാകുളം : സംഗീത പഠനത്തിന് എത്തിയ യുവതിയെ പീഡിപ്പിച്ചതിന് മുൻ പഞ്ചായത്ത് പ്രസിഡണ്ടിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈപ്പിൻ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ മുൻ യുഡിഎഫ് പ്രസിഡണ്ടായിരുന്ന കൊട്ടിക്കത്തറ കെ കെ ഉണ്ണികൃഷ്ണൻ ആണ് അറസ്റ്റിൽ ആയത്. 61 വയസ്സുകാരനായ ഉണ്ണികൃഷ്ണൻ സംഗീത അദ്ധ്യാപകൻ കൂടിയാണ്.
ജനുവരി 21 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സംഗീത അദ്ധ്യാപകനായ ഉണ്ണികൃഷ്ണൻ മാലിപ്പുറം വളപ്പിൽ സോപാനം എന്ന പേരിൽ ഒരു സംഗീത വിദ്യാലയം നടത്തിവരികയാണ്. ഇവിടെ സംഗീത പഠനത്തിനായി എത്തിയിരുന്ന 26 വയസ്സുകാരിയായ അവിവാഹിതയായ യുവതിയെയാണ് ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
യുവതിയുടെ മാതാവ് നൽകിയ പരാതിയെ തുടർന്ന് പോലീസ് യുവതിയിൽ നിന്നും മൊഴിയെടുക്കുകയും ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. കോൺഗ്രസ് വിമതനായി മത്സരിച്ച് പഞ്ചായത്ത് അംഗമായ ഉണ്ണികൃഷ്ണൻ പിന്നീട് കോൺഗ്രസ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡണ്ടായി വ്യക്തിയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.








