ഹൈദരാബാദ്:കള്ള നോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്യാന്‍ ശ്രമിച്ച രണ്ട് പേര് പിടിയില്‍. ഹൈദരാബാദ് സ്വദേശികളായ വനം ലക്ഷിമി നാരായണ , എരുക്കള കുമാര്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇരുവരില്‍ നിന്നും നാല് ലക്ഷത്തിലധികം കള്ളപ്പണമാണ് കണ്ടെടുത്തത്.
കള്ളനോട്ടുകള്‍ കൊണ്ട് മാര്‍ക്കറ്റില്‍ എത്തുമെന്ന വിവരം പോലീസിന് നേരത്തേ ലഭിച്ചിരുന്നു. അതേ തുടര്‍ന്ന് എരുക്കള പ്രണയ് കുമാറിനെ പോലീസ് തന്ത്രപരമായി പിടിക്കുകയായിരുന്നു. 20,000 രൂപയുടെ കള്ളപ്പണവുമായാണ് പ്രതി മാര്‍ക്കറ്റില്‍ എത്തിയത്. 500 രൂപയുടെ 810 കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. കൂടാതെ മുഖ്യ പ്രതിയായ ലക്ഷിമി നാരായണയുടെ വീട്ടില്‍ നിന്ന് കള്ളപ്പണം അച്ചടിക്കാന്‍ ഉപയോഗിച്ച സ്ക്രീന്‍ പ്രീറ്റര് , ഗ്രീന്‍ ഫോയില്‍ പേപ്പര്‍, കട്ടറുകള്‍ ,ലാമിനേഷന് മെഷീനുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
ഫാര്‍സി വെബ് സീരിസ് കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് കള്ളനോട്ടുകള്‍ അച്ചടിച്ച് വിപണിയില്‍ എത്തിക്കാന്‍ നോക്കിയത് എന്ന് മുഖ്യപ്രതി ലക്ഷിമിനാരായണ പറഞ്ഞതായി പോലീസ് പറഞ്ഞു. ഹിന്ദി ഭാഷയിലുള്ള ബ്ലാക്ക് കോമഡി ക്രൈം ത്രില്ലര്‍ പരമ്പരയാണ് ഫാര്‍സി വെബ് സീരിസ്. ഇത് മലയാളത്തില്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇന്ത്യന്‍ സ്ട്രീമിംഗ് സീരിസുമാണ് ഫാര്‍സി .ഷാഹിദ് കപൂര്‍ , വിജയ് സേതുപതി , കേ കേ മേനോന് , റാഷി ഖന്ന , ഭുവന് അറോറ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രം വരയ്ക്കാനുള്ള കഴിവുകൊണ്ട് കള്ളനോട്ടുകള്‍ ഉണ്ടാക്കി കോടികള്‍ ഉണ്ടാക്കുന്ന ഒരു വില്ലന്റെ കഥയാണ് ഇതില്‍ പറയുന്നത്.
Discussion about this post