പണ്ട് സമരം ചെയ്തെന്നുകരുതി ഇപ്പോൾ കമ്പ്യൂട്ടർ മാറ്റിവയ്ക്കാനാവുമോ?; ഉന്നതവിദ്യാഭ്യാസമേഖലയിലെ സ്വകാര്യനിക്ഷേപത്തെ ന്യായീകരിച്ച് മന്ത്രി ആർ ബിന്ദു

Published by
Brave India Desk

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിക്കുന്നതിനുള്ള കേരള സർക്കാർ ബാച്ചിലെ തീരുമാനത്തെ എസ്എഫ്ഐ അടക്കമുള്ള സംഘടനകൾ എതിർക്കുമ്പോൾ ബജറ്റ് തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പാക്കുന്നതിന് സ്വകാര്യ സർവകലാശാലകൾ നല്ലതാണെന്ന് ആർ ബിന്ദു അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിന്റെ നിലവാരം വർദ്ധിപ്പിക്കാനാണ് ഈ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കുന്നതിനുള്ള ബജറ്റ് തീരുമാനം നേരത്തെ തന്നെ ആലോചനയിലുള്ള കാര്യമാണെന്നും ആർ ബിന്ദു സൂചിപ്പിച്ചു. കേരളത്തിലെ 80% വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ എയ്ഡഡ് മേഖലകളിൽ പ്രവർത്തിക്കുന്നവയാണ്. മികച്ച നിലവാരമാണ് ഈ സ്ഥാപനങ്ങൾ പുലർത്തുന്നത്. ഇത്തരത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലും മികച്ച നിലവാരം വിപുലപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ടാണ് സ്വകാര്യ സർവകലാശാലകൾ എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത് എന്നും ആർ ബിന്ദു വ്യക്തമാക്കി.

സർക്കാർ പ്രഥമ പരിഗണന നൽകുന്ന ഒന്നാണ് ഉന്നത വിദ്യാഭ്യാസ മേഖല. ശക്തമായ സർക്കാർ നിയന്ത്രണങ്ങളോടെ ആയിരിക്കും സ്വകാര്യ സർവകലാശാലകൾ അനുവദിക്കുക.വിദ്യാഭ്യാസ മേഖലയിലെ വിദേശനിക്ഷേപത്തെ പറ്റിയും ആലോചനയുണ്ട്. അതിനെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തും. പണ്ട് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തു എന്ന് കരുതി ഇപ്പോൾ കമ്പ്യൂട്ടർ മാറ്റിവയ്ക്കാൻ കഴിയുമോ? അതുപോലെ കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകുമെന്നും മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.

Share
Leave a Comment

Recent News