ന്യൂഡൽഹി: അഗ്നി 5 മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ഡിആർഡിഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിസൈൽ പരീക്ഷണം വിജയിച്ചതിന് തൊട്ട് പിന്നാലെ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മിഷൻ ദിവ്യാസ്ത്ര എന്ന പേരിൽ ആയിരുന്നു മിസൈൽ പരീക്ഷിച്ചത്.
മിഷൻ ദിവ്യാസ്ത്ര വിജയകരമായി പൂർത്തിയാക്കിയ ഡിആർഡിഒ രാജ്യത്തിന്റെ അഭിമാനമാണ്. മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർഗെറ്റബിൾ റെ എൻട്രി വെഹിക്കിൾ ഉപയോഗിച്ചുള്ള അഗ്നി 5 മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായിരിക്കുന്നു- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
രാജ്യം തദ്ദേശീയമായി നിർമ്മിച്ച മിസൈൽ ആണ് അഗ്നി 5. ഭൂഖണ്ഡാന്ത ബാലിസ്റ്റിക് മൈസൽ ആണ് ഇത്. 5,500 മുതൽ 5,800 കിലോമീറ്റർ വരെയാണ് മിസൈലിന്റെ ദൂരപരിധി. അണുവായുധ ശേഷി കൂടിയുള്ള മിസൈലാണ് അഗ്നി 5. മിസൈലിന്റെ ചെറു പരീക്ഷണങ്ങൾ നേരത്തെ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
Discussion about this post