തമിഴ്നാട്ടിൽ കുതിപ്പിനൊരുങ്ങി ബി ജെ പി; ഒ.പി.എസും ദിനകരനും പട്ടാളി കക്ഷിയും എൻ.ഡിഎയിൽ
ചെന്നൈ: തമിഴ്‌നാട്ടിൽ എഐഎഡിഎംകെയിലെ ഒ പനീർസെൽവം വിഭാഗം, ടിടിവി ദിനകരൻ്റെ അമ്മ മക്കൾ മുന്നേറ്റ കഴകം, പട്ടാളി മക്കൾ പാർട്ടി, ഡിഎംഡികെ എന്നീ പാർട്ടികളെ എൻഡിഎ സഖ്യത്തിൽ ഉൾപ്പെടുത്തി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങി ബിജെപി. ബി ജെ പി തമിഴ്‌നാട് അധ്യക്ഷൻ കെ അണ്ണാമലൈയുടെ നേതൃത്വത്തിൽ ജനങ്ങൾക്കിടയിൽ ബി ജെ പി സ്വാധീനം വർദ്ധിപ്പിച്ചു വരുന്ന സാഹചര്യത്തിൽ എൻ ഡി എ മുന്നണിയിലുണ്ടായ ഈ വികസനം ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്ത വരുന്ന വേളയിൽ ബി ജെ പി ക്ക് വലിയ കുതിപ്പാകുമെന്നതിൽ സംശയമില്ല.
ഇന്നലെ ബി.ജെ.പി നേതൃത്വവുമായി ഒ.പി.എസും ദിനകരനും ചർച്ച നടത്തിയിരുന്നു. പി.എം.കെ നേതാക്കൾ അതിനു മുമ്പും ചർച്ച നടത്തി. എൻ.ഡി.എയിലേക്ക് കൂടുതൽ കക്ഷികളെ എത്തിക്കുന്നതിനായി കേന്ദ്രമന്ത്രി കിഷൻ റെഡ്ഡിയുടെ നേതൃത്വത്തിൽ മൂന്നംഗ കേന്ദ്ര സംഘം ചെന്നൈയിൽ എത്തിയിട്ടുണ്ട്. എൻ.ഡി.എയിലുള്ള സമത്വ മക്കൾ മുന്നേറ്റ കക്ഷി നേതാവും നടനുമായ ശരത്കുമാറും ചർച്ചയിൽ മദ്ധ്യസ്ഥന്റെ റോളിൽ പങ്കെടുക്കുന്നു.15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിൽ എത്തുമ്പോൾ എൻ.ഡി.എ വിപുലീകരിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തുകയാണ് ലക്ഷ്യം
അതെ സമയം 20 സീറ്റുകളിൽ മത്സരിക്കണം എന്നും ജയിച്ചു കഴിഞ്ഞാൽ കേന്ദ്ര മന്ത്രിസ്ഥാനവുമാണ് ഓ പനീർശെൽവം ബി ജെ പി യോട് ആവശ്യപ്പെട്ടിരിക്കുന്നത്.








