പൈപ്പിൽ നിന്ന് കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലി തർക്കം,ഗർഭിണിയേയും ഭർത്താവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച് അയൽവാസി

Published by
Brave India Desk

ഇടുക്കി; പൈപ്പിൽ നിന്ന് കുടിവെള്ളം പിടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനൊടുവിൽ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും ആക്രമിച്ച് അയൽവാസി. . ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. ഗർഭിണിയായ കവിതയെന്ന യുവതിയേയും ഭർത്താവിനെയുമാണ് അയൽവാസി ക്രൂരമായി ആക്രമിച്ചത്.

വണ്ടിപ്പെരിയാർ അരണക്കൽ എസ്റ്റേറ്റ് ലയത്തിലാണ് തൊഴിലാളിയായ ചിന്നപ്പനും കുടുംബവും താമസിക്കുന്നത്. രാവിലെ ചിന്നപ്പൻറെ ഭാര്യ കവിത എസ്റ്റേറ്റിൻറെ പൈപ്പിൽ നിന്നും കുടി വെള്ളം എടുക്കാനെത്തി. ഈ സമയം തൊട്ടടുത്ത ലയത്തിലെ താമസക്കാനരായ ഗുരുചാർളിയും അവിടെയുണ്ടായിരുന്നു.

പൈപ്പിൽ നിന്നും വെള്ളം പിടിക്കുന്നതുമായി ബന്ധപ്പെട്ട് ഇയാൾ കവിതയെ അസഭ്യം പറഞ്ഞു. സംഭവമറിഞ്ഞെത്തിയ ഭർത്താവ് ചിന്നപ്പനുമായും പ്രതി വാക്കേറ്റവും അടിപിടിയുമുണ്ടായി. തുടർന്ന് ഗുരുചാർളി വീടിന്റെ ഉള്ളിൽ നിന്നും കത്തി എടുത്തു കൊണ്ട് വന്ന് ഇരുവരെയും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

 

Share
Leave a Comment

Recent News