തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ അമ്മമാരെ ഒഴിവാക്കി. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റേതാണ് ഉത്തരവ്. ഇതുസംബന്ധിച്ച് സംസ്ഥാന ബാലാവകാശ കമീഷന്റെ ശുപാര്‍ശ പരിഗണിച്ചാണ് തീരുമാനം.
രണ്ടുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് മാതാവിന്റെ സാമിപ്യം ആവശ്യമുള്ളതിനാലും മുലയൂട്ടുന്ന കാലയളവായതുകൊണ്ടും ഇവരുടെ അമ്മമാരെ തെരഞ്ഞെടുപ്പുജോലിക്ക് നിയോഗിക്കുന്നത് ഉചിതമല്ലെന്ന് ബാലാവകാശ കമീഷന് വിലയിരുത്തിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്ന അവസരത്തില്‍ ഇക്കാര്യം കര്‍ശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന് നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post