ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി. സംഭവത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
ഫാക്ടറിൽ പടക്ക നിർമ്മാണം നടക്കുകയായിരുന്നു. ഇതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തിൽ കൊല്ലപ്പെട്ടവരും പരിക്കേറ്റവരും ഫാക്ടറിയിലെ തൊഴിലാളികളാണ്. കൊല്ലപ്പെട്ടവരിൽ അഞ്ച് പേർ സ്ത്രീകളാണ്.
പരിക്കേറ്റവർ അടുത്തുള്ള ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.








