ഭോപ്പാൽ ; ഇൻഡോറിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ചുകയറി ബിജെപി. ശങ്കർ ലാൽവാനിയാണ് മണ്ഡലത്തിൽ വോട്ടുകൾ വാരിക്കൂട്ടിയത്. 1226751 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. മണ്ഡലത്തിൽ 2,18674 വോട്ടുകൾ നോട്ടയ്ക്ക് ലഭിച്ചതും ശ്രദ്ധേയമായി. അവസാന നിമിഷം കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അക്ഷയ് കാന്തി ബാം പത്രിക പിൻവലിച്ചതോടെ പാർട്ടി നോട്ടയ്ക്കായി പ്രചരണത്തിന് ഇറങ്ങുകയായിരുന്നു. ശങ്കർ ലാൽവാനിയെ കൂടാതെ 14 സ്ഥാനാർഥികളാണ് ഇൻഡോറിൽ മത്സരിച്ചത്.
ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടുന്ന സ്ഥാനാർത്ഥി ഇതോടെ ഇൻഡോറിൽ നിന്നായി. പത്ത് ലക്ഷത്തിലേറെ ഭൂരിപക്ഷത്തിനാണ് ശങ്കർ ലാൽവാനി ഇൻഡോറിൽ വിജയിക്കുന്നത്. 10,08077 വോട്ടിന്റെ ലീഡെന്നത് 2024 ലോക്സഭ തിരഞ്ഞെടുപ്പിലെ റെക്കോഡ് ഭൂരിപക്ഷമാണ്.
ഏറ്റവും വലിയ ഭൂരിപക്ഷ വിജയം നേടുന്ന മണ്ഡലം എന്ന പ്രത്യേകതയ്ക്ക് പുറമയാണ് കൂടുതല്‍ വോട്ട് നോട്ടയ്ക്ക് നേടുന്ന മണ്ഡലം എന്ന പ്രത്യേകത കൂടി ഇൻഡോറിനു കൈവരുന്നത്. നോട്ടയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വോട്ടാണിത്.
അതേസമയം മദ്ധ്യപ്രദേശ് സമ്പൂർണമായി തൂത്തുവാരിയിരിക്കുകയാണ് ബി.ജെ.പി. കഴിഞ്ഞ തവണ കോൺഗ്രസ് ജയിച്ച ഏക സീറ്റായ ചിന്ദ്വാരയും പിടിച്ച് 29 സീറ്റും കാവിയണിഞ്ഞിരിക്കുകയാണ് സംസ്ഥാനം.
Discussion about this post