ലോകത്തെ പഠിപ്പിച്ചത് പാകിസ്താനാണ്, ഇങ്ങോട്ട് പഠിപ്പിക്കാൻ വരേണ്ട’: വീണ്ടും കരച്ചിലുമായി പാക് മുൻ ക്യാപ്റ്റൻ

Published by
Brave India Desk

ഇസ്ലാമാബാദ്: ലോക ക്രിക്കറ്റിന് റിവേഴ്സ് സ്വിങ് സംഭാവന ചെയ്തത് തന്നെ പാകിസ്താനാണെന്നും അവരെ അതു പഠിപ്പിക്കാൻ വരരരുതെന്നും പാക് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഇൻസമാം. ട്വന്റി20 ലോകകപ്പിനിടെ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ് പന്തിൽ കൃത്രിമം കാട്ടിയതായി ഇയാൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്.

കൃത്രിമം കാണിച്ചെന്ന വാദത്തിന് ഇതിനൊക്കെ എന്ത് മറുപടിയാണ് താൻ നൽകേണ്ടതെന്നായിരുന്നു വാർത്താസമ്മേളനത്തിൽ ഇൻസമാമിന്റെ പരാമർശം ശ്രദ്ധയിൽപ്പെടുത്തിയ മാദ്ധ്യമപ്രവർത്തകനോട് ഇന്ത്യൻ ടീം നായകൻ രോഹിത് പറഞ്ഞത്.വിക്കറ്റ് ഡ്രൈയാണ്. എല്ലാ ടീമുകൾക്കും റിവേഴ്സ് സ്വിങ് കിട്ടുന്നുണ്ട്. കളിക്കുന്നത് ഏത് സാഹചര്യത്തിലാണെന്ന് ചിന്തിച്ച് മനസിലാക്കണം. ഇത് ഓസ്ട്രേലിയയോ ഇംഗ്ലണ്ടോ അല്ലെന്നായിരുന്നു മറുപടി. ഇതിന് പിന്നാലെയാണ് പാക് മുൻ ക്യാപ്റ്റന്റെ പുതിയ അവകാശവാദം.

അത് സംഭവിച്ചെന്ന് രോഹിത് സമ്മതിച്ചു എന്നതാണ് ഒന്നാമത്തെ കാര്യം. അതുകൊണ്ട് നമ്മൾ നിരീക്ഷിച്ചത് ശരിയാണെന്നാണ് അർഥം. രണ്ടാമത്തെ കാര്യം, റിവേഴ്സ് സ്വിങ് എങ്ങനെ സംഭവിക്കുന്നു, എത്ര സൂര്യനു കീഴെ, ഏതു പിച്ചിൽ സംഭവിക്കുമെന്ന് രോഹിത് പറയേണ്ടതില്ല. ലോകത്തെ യഥാർഥത്തിൽ പഠിപ്പിച്ചവരെ നിങ്ങൾ പഠിപ്പിക്കേണ്ടതില്ല. ഈ കാര്യങ്ങൾ സംസാരിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹത്തോട് പറയുക.’’ – ഇൻസമാം പറഞ്ഞു.

Share
Leave a Comment

Recent News