ന്യൂയോർക്ക്:നവംബറിൽ നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തിഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയാവാൻ ജോ ബൈഡനേക്കാൾ നല്ലത് നിലവിലെ വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസെന്ന് സർവേ റിപ്പോർട്ട്. ട്രംപുമായുള്ള സംവാദത്തിന് ശേഷം ബൈഡന്റെ ജനപ്രീതി ഇടിഞ്ഞുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ സർവ്വേ ഫലം. പുറത്ത് വിട്ടത്. സി.എൻ.എന്നാണ് ഇതുസംബന്ധിച്ച് സർവേ നടത്തിയത്.
കമല ഹാരിസും ട്രംപും തമ്മിലുള്ള താരതമ്യത്തിൽ വോട്ടർമാരുടെ പിന്തുണയിൽ ഇരുവർക്കുമിടയിൽ നേരിയ വ്യത്യാസം മാത്രമേ ഉള്ളു. 47 ശതമാനം പേർ ട്രംപിനെ പിന്തുണക്കുമ്പോൾ 45 ശതമാനത്തിന്റെ പിന്തുണ കമല ഹാരിസിനുമുണ്ട്.സ്ത്രീവോട്ടർമാരിൽ 50 ശതമാനം പേരുടെ പിന്തുണ കമലഹാരിസിനുണ്ട്. എന്നാൽ, സ്ഥാനാർഥിയായി ബൈഡനെത്തുകയാണെങ്കിൽ ഡെമോക്രാറ്റുകൾക്ക് കിട്ടുന്ന സ്ത്രീവോട്ടർമാരുടെ പിന്തുണ 44 ശതമാനമായി ചുരുങ്ങും.
കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ‘ഡിമെൻഷ്യ’ യാണെന്നും മുഖ്യധാരാ മാദ്ധ്യമങ്ങൾ ഈ വസ്തുത മറച്ചുവെക്കുകയാണെന്നും അമേരിക്കയിലെ പ്രശസ്ത രാഷ്ട്രീയ നിരൂപകനും എഴുത്തുകാരനുമായ ടക്കർ കാൾസൺ ആരോപിച്ചിരുന്നു.ഡെമോക്രാറ്റുകൾ ഉടൻ തന്നെ ബൈഡന് പകരം വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ നിയമിക്കുമെന്നും മുൻ ഫോക്സ് ന്യൂസ് അവതാരകൻ കൂടിയായിരുന്ന ടക്കർ കാൾസൺ പറഞ്ഞിരുന്നു.
1964 ഒക്ടോബര്‍ ഇരുപതിന് കാലിഫോര്‍ണിയയിലെ ഓക്ക്‌ലാന്‍ഡിലാണ് കമലയുടെ ജനനം. പിതാവ് ജമൈക്കന്‍ സ്വദേശിയും സാമ്പത്തികശാസ്ത്രം പ്രൊഫസറുമായ ഡൊണാള്‍ഡ് ഹാരിസ്. അമ്മ തമിഴ്‌നാട്ടുകാരിയും സ്തനാര്‍ബുദ ഗവേഷകയുമായ ശ്യാമള ഗോപാലന്‍.
Discussion about this post