റായ്പൂർ: 2019ലെ സുക്മ പോലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതിയായ കമ്മ്യൂണിസ്റ്റ് ഭീകരൻ സോധി പോസയെ ഏറ്റുമുട്ടലിൽ കീഴടക്കി പ്രത്യേക ദൗത്യ സംഘം. സുക്മയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും ടിഫിൻ ബോംബും കണ്ടെടുത്തു. സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ഇയാളെ പിന്നീട് പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇതിന് പിന്നാലെ രണ്ട് ലക്ഷം രൂപ വീതം തലയ്ക്ക് വിലയിട്ടിരുന്ന രണ്ട് കമ്മ്യൂണിസ്റ്റ് ഭീകരർ പോലീസിന് മുന്നിൽ ആയുധം വെച്ച് കീഴടങ്ങി. റോഷ്നി, നന്ദു എന്നിവരാണ് കീഴടങ്ങിയത്. മാവോയിസ്റ്റ് സംഘടനയായ പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി അംഗമാണ് റോഷ്നി. നന്ദു പ്ലാറ്റൂൺ നമ്പർ 30ലെ അംഗമാണ്.
തുടർന്ന് മാവോയിസ്റ്റുകളായ നാല് കീഴ്ഘടകം പ്രവർത്തകര്‍ കൂടി പോലീസിന് മുന്നില്‍ കീഴടങ്ങി. ഇവരെല്ലാവരും തന്നെ മാവോയിസ്റ്റ് സംഘടനയിലെ മുന്‍നിര പ്രവര്‍ത്തകരും നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തമുള്ളവരുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
Discussion about this post