ന്യൂഡൽഹി : പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സൻഹിത 2023 പ്രകാരമുള്ള ആദ്യ എഫ്ഐആർ ഡൽഹിയിൽ രജിസ്റ്റർ ചെയ്തു. ന്യൂഡൽഹിയിലെ കമല മാർക്കറ്റ് പോലീസ് സ്റ്റേഷന് അടുത്തുള്ള വഴിയോരക്കച്ചവടക്കാരനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ ഫുട്ഓവർ ബ്രിഡ്ജിനടിയിൽ വാഹനം തടഞ്ഞ് കച്ചവടം നടത്തിയതിനാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
പോലീസ് നിരവധി തവണ റോഡ് തടസ്സപ്പെടുത്തുന്നതിൽ നിന്ന് പിന്മാറാൻ പറഞ്ഞെങ്കിലും പ്രതി അതിന് തയ്യാറായില്ല. തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു. പുതിയ ക്രിമിനൽ കോഡിന്റെ ഭാരതീയ ന്യായ സൻഹിത സെക്ഷൻ 285 പ്രകാരമാണ് എഫ്ഐആർ.
ഇന്ന് മുതലാണ് രാജ്യത്ത് പുതിയ നിയമങ്ങൾ നിലവിൽ വന്നത്. ഒരു വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണിത്.ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ നിയമങ്ങളാണ് നിലവിൽ വന്നത്. ഐപിസി സിആർപിസി’ എന്നിവയ്ക്ക് പകരമായാണ് ഈ നിയമങ്ങൾ.
Discussion about this post