ഡല്‍ഹി: ജിഹാദികളെ എതിര്‍ക്കുന്നവര്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ജെയ്ഷെ മുഹമ്മദ് മേധാവി മൗലാന മസൂദ് അസ്ഹര്‍.തങ്ങള്‍ മരണത്ത സ്നേഹിക്കുന്നുവരാണെന്നും ജിഹാദി മാസികയായ അല്‍ ക്വാമില്‍ എഴുതിയ ലേഖനത്തില്‍ മസൂദ് മൂന്നറിയിപ്പ് നല്കുന്നു.പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെയും മുംബൈ സ്ഫോടനത്തിന്റെയും മുഖ്യ സൂത്രധാരനെന്ന് കരുതപ്പെടുന്ന ആളാണ് മൗലാന മസൂദ്
താന്‍ ഒരു സൈന്യത്തെ കെട്ടിപ്പെടുത്തിട്ടുണ്ട്. തന്റെ ശത്രുക്കള്‍ക്ക് സന്തോഷത്തിന് വക നല്കുന്ന ഒരു കാര്യത്തിനും ഈ സൈന്യം അവസരം നല്‍കില്ലെന്നും മൗലാന കൂട്ടിച്ചേര്‍ത്തു. ജിഹാദികള്‍ക്കെതിരെ പാക് സര്‍ക്കാര്‍ നടത്തുന്ന ഏതൊരു നീക്കത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ലേഖനത്തിലൂടെ മൗലാന മുന്നറിയിപ്പ് നല്കുന്നു.
ഭരണാധികാരികളുടെ സുഹൃത്തുക്കളെ നമ്മള് ശല്യം ചെയ്തുവെന്നാണ് അവര്‍ പറയുന്നത്. വിധി ദിനത്തില്‍ നരേന്ദ്ര മോദിയുടെയും അടല്‍ ബിഹാരി വാജ്പേയിയുടെയും സുഹൃത്തുക്കളായി അറിയപ്പെടാനാണ് ഇവര്‍ ആഗ്രഹിക്കുന്നതെന്നും മൗലാന കുറ്റപ്പെടുത്തുന്നു.
Discussion about this post