കേരളത്തിൽ മഴ ഭീഷണി താത്കാലികമായി ഒഴിയുന്നു ; ഒരു ജില്ലയിലും ഇന്ന് അലെർട്ടുകളില്ല; 25 ന് ശേഷം സ്ഥിതി മാറും

Published by
Brave India Desk

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ഭീഷണി താത്കാലികമായി ഒഴിയുന്നുവെന്ന് റിപ്പോർട്ട് . കേന്ദ്ര കാലാവസ്ഥ പ്രവചന പ്രകാരം ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും ഓറഞ്ച് അലർട്ടോ യെല്ലോ അലർട്ടോ പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല നിലവിൽ 25 -ാം തിയതിവരെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.

അതെ സമയം 25 -ാം തിയതിയോടെ സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിക്കും . ഓഗസ്ത് 24 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാത ചുഴി രൂപപ്പെടുന്നതിന്റെ ഭാഗമായാണ് ഇത് . തുടർന്ന് ഓഗസ്ത് 25 -ാം തീയതി മുതൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 25 ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ ഇല്ലെങ്കിലും കേരള തീരത്ത് 22 ആം തിയതി രാത്രി 11.30 വരെ 2.7 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട് . ലക്ഷദ്വീപിലെ അഗത്തി, അമിനി തീരങ്ങൾക്കും ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

Share
Leave a Comment

Recent News