Saturday, September 20, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അജിത് ഡോവൽ കളത്തിലേക്ക്; റഷ്യ-യുക്രെയ്ൻ സമാധാന ഉടമ്പടി ചർച്ചകൾക്കായി മുൻകയ്യെടുത്ത് ഇന്ത്യ; പ്രതീക്ഷകളോടെ ലോകരാജ്യങ്ങൾ

by Brave India Desk
Sep 8, 2024, 10:39 am IST
in India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി:യുക്രെയ്ൻ -റഷ്യ സമാധാന ഉടമ്പടി ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യയിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ. ഇരുരാജ്യങ്ങളും കഴിഞ്ഞ രണ്ടരവർഷമായി കടന്നുപോകുന്ന സംഘർഷത്തിന് മദ്ധ്യസ്ഥത വഹിക്കാൻ ഇന്ത്യയ്ക്കാവുമെന്ന പ്രതീക്ഷയിലാണ് നീക്കങ്ങൾ. അജിത് ഡോവൽ എന്നാണ് റഷ്യ സന്ദർശിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

കഴിഞ്ഞ ജൂലായിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദർശിച്ചിരുന്നു. ‘ഇത് യുദ്ധത്തിന്റെ കാലമല്ല’ എന്ന്, അന്ന് പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റിൽ യുക്രെയ്ൻ സന്ദർശിച്ച മോദി, പ്രസിഡന്റ് വ്ളോദിമിർ സെലൻസ്‌കിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സമാധാനപരിപാലനത്തിനായി കൂടെയുണ്ടെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പുടിനുമായി ഫോൺ സംഭാഷണം നടത്തിയിരുന്നു. ഈ സംഭാഷണത്തിൽ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലിനെ സമാധാന പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട പദ്ധതികൾ ചർച്ച ചെയ്യാൻ മോസ്‌കോയിലേക്ക് അയക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നതായാണ് വിവരം.

Stories you may like

പ്രധാനമന്ത്രി മോദി ഗുജറാത്തിൽ ; 34200 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കും

മണിപ്പൂരിൽ അസം റൈഫിൾസ് വാഹനത്തിന് നേരെ ആക്രമണം ; രണ്ട് സൈനികർക്ക് വീരമൃത്യു

സംഘർഷവുമായി ബന്ധപ്പെട്ട് റഷ്യയുമായി ബന്ധപ്പെട്ട മൂന്ന് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെയും പ്രസിഡന്റ് പുടിൻ ഉൾപ്പെടുത്തിയിരുന്നു. ‘ഞങ്ങളുടെ സുഹൃത്തുക്കളെയും പങ്കാളികളെയും ഞങ്ങൾ ബഹുമാനിക്കുന്നു, അവർ ഈ സംഘർഷവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നു, പ്രാഥമികമായി ചൈന, ബ്രസീൽ, ഇന്ത്യ. ഈ വിഷയത്തിൽ ഞാൻ ഞങ്ങളുടെ സഹപ്രവർത്തകരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുവെന്ന്’ പുടിൻ പറഞ്ഞിരുന്നു.

യുക്രെയ്ൻ സംഘർഷത്തിന് പരിഹാരം കണ്ടെത്തുന്നതിൽ ഇന്ത്യയ്ക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്നാണ് മറ്റ് ലോക നേതാക്കളുടെയും അഭിപ്രായം. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഇന്നലെ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കിയുമായി ചർച്ച നടത്തി. ‘സംഘർഷം പരിഹരിക്കുന്നതിൽ ചൈനയ്ക്കും ഇന്ത്യയ്ക്കും പങ്കവഹിക്കാനാവും യുക്രെയ്‌ൻെ അതിന്റെ വിധിയിലേക്ക് കൈവിട്ടുകൊണ്ട് സംഘർഷം പരിഹരിക്കാമെന്ന് കരുതരുതെന്ന് അവർ പറഞ്ഞിരുന്നു.

റഷ്യ-യുക്രെയ്ൻ സംഘർഷം ലോകത്തെ വിഭജിക്കുകയും മിക്ക ആഗോള ശക്തികളും പക്ഷം പിടിക്കുകയും ചെയ്തു. എന്നിരുന്നാലും, ‘ഇത് യുദ്ധത്തിന്റെ യുഗമല്ല’ എന്ന് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞുകൊണ്ട് ഇന്ത്യ നിരന്തരം സമാധാനത്തിന് ആഹ്വാനം ചെയ്തു.

Tags: ajith dovelpm modiRussia-Ukraine Peace Talks
Share6TweetSendShare

Latest stories from this section

പാകിസ്താനിൽ പോയപ്പോൾ സ്വന്തം നാട്ടിലെത്തിയത് പോലെ; കോൺഗ്രസിനെ വെട്ടിലാക്കി സാം പിത്രോദ

പാകിസ്താനിൽ പോയപ്പോൾ സ്വന്തം നാട്ടിലെത്തിയത് പോലെ; കോൺഗ്രസിനെ വെട്ടിലാക്കി സാം പിത്രോദ

പാക് ആണവായുധങ്ങൾ ആവശ്യമെങ്കിൽ സൗദി അറേബ്യക്ക് നൽകും ; ഇസ്രായേലിനെതിരെ ഭീഷണിയുമായി പാകിസ്താൻ പ്രതിരോധ മന്ത്രി

പാക് ആണവായുധങ്ങൾ ആവശ്യമെങ്കിൽ സൗദി അറേബ്യക്ക് നൽകും ; ഇസ്രായേലിനെതിരെ ഭീഷണിയുമായി പാകിസ്താൻ പ്രതിരോധ മന്ത്രി

ഓപ്പറേഷൻ സിന്ദൂർ എന്തുകൊണ്ട് പുലർച്ചെ ഒരു മണിക്ക് നടത്തി? വെളിപ്പെടുത്തി സംയുക്ത സേനാ മേധാവി

ഓപ്പറേഷൻ സിന്ദൂർ എന്തുകൊണ്ട് പുലർച്ചെ ഒരു മണിക്ക് നടത്തി? വെളിപ്പെടുത്തി സംയുക്ത സേനാ മേധാവി

ആറ് പാനിപൂരി കിട്ടിയേ തീരൂ…റോഡിൽ കുത്തിയിരിപ്പ് സമരവുമായി യുവതി

ആറ് പാനിപൂരി കിട്ടിയേ തീരൂ…റോഡിൽ കുത്തിയിരിപ്പ് സമരവുമായി യുവതി

Discussion about this post

Latest News

നേർക്കുന്നേർ വന്നിട്ട് സംസാരിക്കെടാ തന്റേടം ഉണ്ടെങ്കിൽ, അന്ന് തീരും നിന്റെ ആവേശം; ഇന്ത്യൻ താരത്തെ വെല്ലുവിളിച്ച് ഷാഹിദ് അഫ്രീദി

നേർക്കുന്നേർ വന്നിട്ട് സംസാരിക്കെടാ തന്റേടം ഉണ്ടെങ്കിൽ, അന്ന് തീരും നിന്റെ ആവേശം; ഇന്ത്യൻ താരത്തെ വെല്ലുവിളിച്ച് ഷാഹിദ് അഫ്രീദി

പ്രധാനമന്ത്രി മോദി ഗുജറാത്തിൽ ; 34200 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കും

പ്രധാനമന്ത്രി മോദി ഗുജറാത്തിൽ ; 34200 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കും

ഒരുപാട് പ്രമുഖർ കീപ്പിങ് സ്ഥാനത്ത് വന്നതല്ലേ, ഒരുത്തന് പോലും ഇതൊന്നും പറ്റിയില്ലല്ലോ; തകർപ്പൻ റെക്കോഡ് സ്വന്തമാക്കി സഞ്ജു സാംസൺ

ഒരുപാട് പ്രമുഖർ കീപ്പിങ് സ്ഥാനത്ത് വന്നതല്ലേ, ഒരുത്തന് പോലും ഇതൊന്നും പറ്റിയില്ലല്ലോ; തകർപ്പൻ റെക്കോഡ് സ്വന്തമാക്കി സഞ്ജു സാംസൺ

അർദ്ധ സെഞ്ച്വറി നേടിയിട്ടും തൃപ്തി തോന്നുന്നില്ല, സഞ്ജു ഇന്നലെ ബുദ്ധിമുട്ടാൻ കാരണമായത് ആ ഘടകം; വസീം ജാഫർ പറയുന്നത് ഇങ്ങനെ

അർദ്ധ സെഞ്ച്വറി നേടിയിട്ടും തൃപ്തി തോന്നുന്നില്ല, സഞ്ജു ഇന്നലെ ബുദ്ധിമുട്ടാൻ കാരണമായത് ആ ഘടകം; വസീം ജാഫർ പറയുന്നത് ഇങ്ങനെ

സഞ്ജുവിനും കുൽദീപിനും ഒന്നും അല്ല, കൈയടികൾ നൽകേണ്ടത് ബാറ്റിംഗിന് പോലും ഇറങ്ങാത്ത ആ താരത്തിന്; അവൻ ഞെട്ടിച്ചു: സുനിൽ ഗവാസ്കർ

സഞ്ജുവിനും കുൽദീപിനും ഒന്നും അല്ല, കൈയടികൾ നൽകേണ്ടത് ബാറ്റിംഗിന് പോലും ഇറങ്ങാത്ത ആ താരത്തിന്; അവൻ ഞെട്ടിച്ചു: സുനിൽ ഗവാസ്കർ

മത്സരം ജയിച്ചെങ്കിലും നാണംകെട്ട് ഇന്ത്യ, ലോക ചാമ്പ്യന്മാർക്ക് എതിരെ തകർപ്പൻ റെക്കോഡ് സ്വന്തമാക്കി ഒമാൻ; സൂപ്പർ 4 ൽ സൂക്ഷിച്ചില്ലെങ്കിൽ പണി പാളും

മത്സരം ജയിച്ചെങ്കിലും നാണംകെട്ട് ഇന്ത്യ, ലോക ചാമ്പ്യന്മാർക്ക് എതിരെ തകർപ്പൻ റെക്കോഡ് സ്വന്തമാക്കി ഒമാൻ; സൂപ്പർ 4 ൽ സൂക്ഷിച്ചില്ലെങ്കിൽ പണി പാളും

ചത്താലും പറയുലെടാ ആ പേര്, മത്സരത്തിന് ശേഷം ശ്രദ്ധ നേടി സൂര്യകുമാറിന്റെ നീക്കം; ആ വാശിക്ക് അഭിനന്ദനങ്ങൾ

ചത്താലും പറയുലെടാ ആ പേര്, മത്സരത്തിന് ശേഷം ശ്രദ്ധ നേടി സൂര്യകുമാറിന്റെ നീക്കം; ആ വാശിക്ക് അഭിനന്ദനങ്ങൾ

സോണിയ വന്നോട്ടെ പോന്നോട്ടെ ശൈലിയിൽ ഇന്ത്യ, വിലകുറച്ച് കണ്ട് പണി മേടിക്കാതെ രക്ഷപെട്ടത് ഭാഗ്യത്തിന് മാത്രം; ഒമാന് കൈയടി നൽകി ക്രിക്കറ്റ് ലോകം

സോണിയ വന്നോട്ടെ പോന്നോട്ടെ ശൈലിയിൽ ഇന്ത്യ, വിലകുറച്ച് കണ്ട് പണി മേടിക്കാതെ രക്ഷപെട്ടത് ഭാഗ്യത്തിന് മാത്രം; ഒമാന് കൈയടി നൽകി ക്രിക്കറ്റ് ലോകം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies