ടെസ്റ്റിന് ഹാജരായില്ല; വിനേഷ് ഫോഗാട്ടിന് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി

Published by
Brave India Desk

ഹരിയാന: ടെസ്റ്റിംഗിൽ പങ്കെടുക്കാതിരുന്നതിന്, ഗുസ്തി താരം വിനേഷ് ഫോഗാട്ടിന് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി.

ഉത്തേജക പരിശോധനയ്‌ക്കായി സാമ്പിളുകൾ ശേഖരിക്കാൻ ഒരു ഡോപ്പ് കൺട്രോൾ ഓഫീസർ ഫോഗാട്ടിന്റെ വീട്ടിൽ എത്തിയപ്പോൾ അവർ അവിടെ ഉണ്ടായിരുന്നില്ല. തുടർന്നാണ് പരിശോധനയ്ക്ക് ഹാജരാകാത്തതിന്റെ കാരണം വിശദീകരിക്കാൻ ഉത്തേജക വിരുദ്ധ ഏജൻസി ഫോഗാട്ടിന് നോട്ടീസ് അയച്ചത് .
“എഡിആറിൻ്റെ ആവശ്യകതകൾ പാലിക്കുന്നതിൽ പ്രകടമായ പരാജയത്തെക്കുറിച്ച് നിങ്ങളെ അറിയിക്കുന്നതിനും ഈ വിഷയത്തിൽ ഞങ്ങൾ ഒരു അന്തിമ തീരുമാനത്തിലെത്തുന്നതിന് മുമ്പ് എന്തെങ്കിലും അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ നിങ്ങളെ ക്ഷണിക്കുന്നതിനുമായി നിങ്ങൾക്ക് ഇതിനാൽ ഒരു ഔപചാരിക അറിയിപ്പ് നൽകിയിരിക്കുന്നു,” ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി വ്യക്തമാക്കി.

Share
Leave a Comment

Recent News