മലയാളികൾക്ക് സന്തോഷ വാർത്ത; സൂര്യകുമാർ യാദവ് നയിക്കുന്ന ടി 20 ടീമിൽ സഞ്ജു സാംസണും

Published by
Brave India Desk

മുംബൈ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളികൾക്ക് സന്തോഷ വാർത്തയുമായി സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണുണ്ട് എന്ന വിവരം പുറത്ത് വന്നു. നേരത്തെ ഋഷഭ് പന്തിന് വിശ്രമം അനുവദിക്കും എന്ന വാർത്ത പുറത്തു വന്നതോടെ സഞ്ജുവിന് നറുക്ക് വീഴും എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. പന്തിന് വിശ്രമം അനുവദിച്ചതോടെ സഞ്ജുവിന് അവസരമൊരുങ്ങുകയായിരിന്നു. ടീമിലെ പുതുമുഖ താരങ്ങളായ യശസ്വി ജയ്‌സ്വാളിനും ശുഭ്മാന്‍ ഗില്ലിനും വിശ്രമം അനുവദിച്ചതും സഞ്ജുവിന് ഗുണം ചെയ്തു.

ഒക്ടോബര്‍ ആറാം തീയതി ഗ്വാളിയറിലാണ് ആദ്യ ടി20. ഒമ്പതാം തീയതി ഡല്‍ഹിയില്‍ രണ്ടാം മത്സരവും 12-ാം തീയതി ഹൈദരാബാദില്‍ മൂന്നാം മത്സരവും നടക്കും. 2026-ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ സെലക്ഷന്‍ നീക്കങ്ങള്‍. ഇതിനു വേണ്ടി അനവധി യുവതാരങ്ങളെയും ഇന്ത്യൻ ടീം പരീക്ഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഐപിഎല്ലിലെ അതി വേഗ പേസർ മായങ്ക് യാദവ് ടീമിലെത്തി. കൂടാതെ ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരും ആദ്യമായി ടീമിലെത്തി.

 

Share
Leave a Comment

Recent News