ഇസ്ലാമാബാദ്: പാകിസ്താനെതിരെ സ്വരം കടുപ്പിച്ച് സൗദി അറേബ്യ. ഉംറയുടെയും ഹജ്ജിന്റെയും മറവിൽ മക്കയിലേക്ക് യാചകരെ വിടരുതെന്നാണ് പാകിസ്താന് സൗദി അറേബ്. അന്ത്യശാസനം നൽകിയിരിക്കുന്നത്. ഉംറ, ഹജ്ജ് വിസകളിൽ രാജ്യത്ത് ഭിക്ഷാടകർ ഒഴുകിയെത്തുന്നത് ഗൗരവത്തോടെയും അടിയന്തരമായും ശ്രദ്ധിക്കണമെന്ന് പാകിസ്താന് സൗദി മുന്നറിയിപ്പ് നൽകി. ഇതിന് മുൻപും സൗദി ഇതേ വിഷയത്തിൽ പാകിസ്താന് മുന്നറിയിപ്പ് നൽകിയിരുന്നു.
പാകിസ്താനിൽ നിന്നുള്ള യാചകർ ഉംറ, ഹജ്ജ് വിസകളിൽ രാജ്യത്തേക്ക് പ്രവേശിച്ചുവെന്നും മക്കയിലെയും മദീനയിലെയും തെരുവുകളിൽ അവർ ഭിക്ഷാടനം നടത്തുന്നുണ്ടെന്നും സൗദി വെളിപ്പെടുത്തിയിരുന്നു. കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പാകിസ്ഥാനിൽ നിന്നുള്ള ഉംറ, ഹജ്ജ് തീർത്ഥാടകരെ പ്രതികൂലമായി ബാധിക്കുമെന്ന് സൗദി വ്യക്തമാക്കി.
സൗദി അംബാസഡർ നവാഫ് ബിൻ സെയ്ദ് അഹമ്മദ് അൽ മാലിക്കിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സൗദി അറേബ്യയിലേക്ക് യാചകരെ അയക്കുന്ന മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പാക് ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്വി നേരത്തെ ഉറപ്പ് നൽകിയിരുന്നു. ഈ വർഷം ജൂലൈയിൽ 2000 ഭിക്ഷാടകരുടെ പാസ്‌പോർട്ട് സസ്‌പെൻഡ് ചെയ്യാൻ പാകിസ്താൻ സർക്കാർ തീരുമാനിച്ചിരുന്നു
Discussion about this post