ഇംഗ്ലണ്ട് ഇന്ത്യ രണ്ടാം ടെസ്റ്റ് മത്സരത്തിൽ കളിക്കാതിരുന്ന ജസ്പ്രീത് ബുംറ മൂന്നാം ടെസ്റ്റിലേക്ക് എത്തിയപ്പോൾ വന്ന ഒരു അഭിപ്രായം ഇങ്ങനെ ആയിരുന്നു ” ബുംറ ഇല്ലാതെ ആണല്ലോ രണ്ടാം ടെസ്റ്റ് ജയിച്ചത്, അയാൾ ഇല്ലാതെ ഇനിയും ജയിക്കാം” അങ്ങനെ പറയുന്നവരിൽ മിക്കവർക്കും അറിയാം, ബുംറ എന്താണെന്നും അയാളുടെ റേഞ്ച് എന്താണെന്നും. പിന്നെ വെറുതെ അയാളെ ഒന്ന് ട്രോളാൻ ഇതൊക്കെ പറയുന്നു എന്ന് മാത്രം.
എന്താണെങ്കിലും ബുംറ ഇന്ന് ലോർഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനം താരം തന്റെ വിശ്വരൂപം കാണിച്ചിരിക്കുകയാണ്. ആദ്യ ദിനത്തിൽ ഒരു വിക്കറ്റ് മാത്രം എടുത്ത ബുംറ ഇന്ന് തുടക്കത്തിൽ തന്നെ ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്സ് ( 44 ) മടക്കിയാണ് തുടങ്ങിയത്. തന്റെ പന്തിൽ ബൗണ്ടറിയൊക്കെ നേടി ആത്മവിശ്വാസത്തിൽ നിന്ന താരത്തെ കുടുക്കുക ആയിരുന്നു. ഇന്നലെ ഹാരി ബ്രൂക്കിനെ മടക്കിയതിന് സമാന പന്തിൽ സ്റ്റോക്‌സിന്റെ പ്രതിരോധം ബുംറ തകർത്തു.
ശേഷം തന്റെ അടുത്ത ഓവറിന്റെ ആദ്യ പന്തിൽ റൂട്ട് ( 104 ) മിഡിൽ സ്റ്റമ്പ് പിഴുതെറിഞ്ഞ താരം ഇന്ത്യക്ക് ആവേശം സമ്മാനിച്ചു. അടുത്ത പന്തിൽ ക്രിസ് വോക്‌സിനെ( 0 ) കീപ്പറിന്റെ കൈയിൽ എത്തിച്ച ബുംറ ഹാട്രിക്കിന്റെ വക്കിലെത്തി. എന്തായാലും നിലവിൽ നാല് വിക്കറ്റുകൾ എടുത്ത ബുംറ മറ്റൊരു 5 വിക്കറ്റ് നേട്ടത്തിന്റെ അടുത്താണ്. ഇതിനിടയിൽ സിറാജിന്റെ പന്തിൽ അപകടകാരിയായ ജാമി സ്മിത്തിന്റെ ക്യാച്ച് രാഹുൽ കൈവിട്ടത് ഒഴിച്ചാൽ ഇന്ത്യക്ക് അനുകൂലം ആയിരുന്നു കാര്യങ്ങൾ എന്ന് പറയാം.
നിലവിൽ 306- 7 നിൽക്കുന്ന ഇംഗ്ലണ്ടിന് ഇനി പ്രതീക്ഷ ജാമി സ്മിത്തിൽ മാത്രമാണ്.
Bumrah picked 3 wickets on Day 2 in NO TIME to put India on Top 👊 pic.twitter.com/rsWVowKzzg
— Cricket.com (@weRcricket) July 11, 2025













Discussion about this post