സ്‌കൂൾ സമയമാറ്റം സംബന്ധിച്ച വിവാദത്തിൽ നിലപാട് ശക്തമാക്കി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി സ്‌കൂൾ സമയമാറ്റത്തിൽ സൗജന്യം കൊടുക്കാൻ സാധിക്കില്ല. പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സർക്കാരിനെ വിരട്ടുന്നതൊന്നും ശരിയായ ന്യായമല്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനപ്പെട്ടത്. സമയം മാറ്റണമെന്ന് ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്, അവരുടെ ആവശ്യത്തിന് വേണ്ടി അവർ സമയം ക്രമീകരിക്കുകയാണ് എന്നും വി. ശിവൻകുട്ടി പറഞ്ഞു
സർക്കാർ നടപടിക്കെതിരെ സുന്നി സംഘടനയായ സമസ്തയും അവരെ പിന്തുണച്ച് ലീഗും രംഗത്തെത്തിയതിനു പിന്നാലെയാണ് മന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം
Discussion about this post