ബോളിവുഡിൽ ഒരുകാലത്ത് മിന്നിത്തിളങ്ങി നിന്നിരുന്ന താരമായിരുന്നു മല്ലികാ ഷെരാവത്ത്. നിരവധി കഥാപാത്രങ്ങളാണ് അവർ അനശ്വരമാക്കിയത്. ഗ്ലാമറസായി അഭിനയിക്കാനും മടി കാണിക്കാതിരുന്ന അവർ ഒരു കാലത്ത് ബിടൗണിലെ വിലയേറിയ നായികനടിയായിരുന്നു.
ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്നിരുന്ന ദുരനുഭവങ്ങൾ താരം അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. ബോളിവുഡിലെ പലനായകൻമാരും രാത്രിയിൽ വിളിച്ചിട്ടുണ്ടെന്നും എന്നാൽ താൻ അവരുടെ ആവശ്യങ്ങൾ നിരസിച്ചുവെന്നും താരം വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ താൻ തെലുങ്കിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് താരം.ഒരു പാട്ട് ചിത്രീകരിക്കുന്നതിനിടെ സംവിധായകൻ തന്നോട് പറഞ്ഞ അസാധാരണ ആവശ്യത്തെക്കുറിച്ചാണ് താരസുന്ദരി പറഞ്ഞിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ വിക്കി വിദ്യ കാവോ വാല വീഡിയോയുടെ പ്രമോഷനിടെയാണ് തുറന്നുപറച്ചിൽ.
ഞാനൊരു തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കുകയായിരുന്നു. സംവിധായകൻ എന്നെ വന്ന് കണ്ടു. മാഡം ഞങ്ങൾക്ക് നിങ്ങൾ എത്ര ഹോട്ട് ആണെന്ന് കാണിക്കണം എന്ന് പറഞ്ഞു. ഞാൻ സമ്മതിച്ചു. അതൊരു ടിപ്പിക്കൽ ഡാൻസ് രംഗം ആയിരിക്കുമെന്നാണ് കരുതിയത്.പക്ഷെ അദ്ദേഹം ‘ഈ സീനിൽ നായകൻ നിങ്ങളുടെ വയറ്റിൽ റൊട്ടി ചുടും എന്ന് പറഞ്ഞുവെന്ന് താരം വെളിപ്പെടുത്തി.സംവിധായകൻ ആശയം കേട്ട് താൻ ഞെട്ടിപ്പോയെന്നാണ് മല്ലിക പറയുന്നത്. ആ ആശയം താൻ നിരസിച്ചു. തനിക്ക് അങ്ങനെ ചെയ്യാൻ സാധിക്കില്ലെന്ന് അവരോട് പറഞ്ഞുവെന്ന് താരസുന്ദരി പറയുന്നു.
ഇന്റിമേറ്റ് രംഗങ്ങൾ അഭിയനിക്കുന്നതിലും ബോൾഡ് വേഷങ്ങൾ ധരിക്കുന്നതിലും തനിക്ക് ഒരിക്കലും ഭയം തോന്നിയിട്ടില്ലെന്നും താരം പറയുന്നു. ഹരിയാന സ്വദേശിയായ മല്ലിക ഷെരാവത്ത് റീമ ലാംബെ എന്ന പേര് മാറ്റിയാണ് സിനിമയിലെത്തിയത്. 2003ൽ പുറത്തിറങ്ങിയ ഖ്വായിഷ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 2004 ൽ പുറത്തിറങ്ങിയ മർഡർ എന്ന ചിത്രത്തിലൂടെയാണ് താരപദവിയിലേക്ക് ഉയർന്നത്.
തനിക്ക് ബോളിവുഡിൽ നിന്നുണ്ടായ കാസ്റ്റിംഗ് കൗച്ചും താരം വെളിപ്പെടുത്തിയിരുന്നു. നായകനടൻമാരിൽ ചിലർ രാത്രിവിളിച്ച് തന്നെ കാണമെന്ന് പറയും. ഞാൻ നിങ്ങളെ എന്തിനാണ് രാത്രി വന്ന് കാണുന്നതെന്ന് തിരിച്ചുചോദിക്കാറാണ് പതിവെന്ന് നടി പറയുന്നു. സിനിമയിൽ ബോൾഡ് കഥാപാത്രങ്ങൾ ചെയ്യാറില്ലേ? പിന്നെ എന്താണ് രാത്രിയിൽ കണ്ടാൽ പ്രശ്നമെന്നാണ് തിരിച്ചുചോദിക്കാറുള്ളതെന്ന് നടി പറയുന്നു. ഇത്തരം സംഭവങ്ങൾ നിരസിച്ചതിനാൽ താൻ സിനിമാ ഇൻഡസ്ട്രിയിൽ നിന്നും ശരിക്കും മാറ്റിനിർത്തപ്പെടുകയും ചെയ്തു. വിട്ടുവീഴ്ചകൾക്ക് ഞാൻ തയ്യാറാകും എന്നാണ് താരങ്ങൾ കരുതിയത്. ഞാൻ അതിന് തയ്യാറാകാൻ ഒരുക്കമല്ലായിരുന്നു. ഒരിക്കലും മൂല്യങ്ങളിൽ ഒരു കാരണവശാലം വിട്ടുവീഴ്ച താൻ ചെയ്യില്ലെന്നും മല്ലിക ഷെറാവത്ത് വ്യക്തമാക്കുന്നു.
Leave a Comment