പ്രായഭേദമന്യേ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നരാണ് മുടി നരയ്ക്കുന്നു എന്നത്. പലപ്പോഴെല്ലും കുട്ടികളിലും മുടി നരയ്ക്കുന്നതായി കാണാം. കുട്ടികളിൽ മുടി നരയ്ക്കുന്നത് ശരിയായ പോഷണത്തിന്റെ അഭാവം ആണ്. അതുകൊണ്ട് തന്നെ കുട്ടികളുടെ ഭക്ഷണ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം.
കാലാവസ്ഥ മുതൽ മാനസിക സമർദ്ദം വരെയാണ് ചെറുപ്പക്കാരിൽ മുടി നരയ്ക്കാൻ കാരണം ആകുന്നത്. എന്നാൽ ഒന്നോ രണ്ടോ മുടിയിഴ നരയ്ക്കുമ്പോൾ തന്നെ ഭൂരിഭാഗം പേരും ഡൈയിൽ ആയിരിക്കും അഭയം തേടുക. എന്നാൽ ഇത് മുടി നരയ്ക്കുന്നത് വളരെ വേഗത്തിൽ ആക്കും. മുടിയെ ദോഷകരമായി ബാധിക്കുന്ന രാസവസ്തുക്കൾ ആണ് ഡൈയിൽ ഉള്ളത്. അതുകൊണ്ട് തന്നെ പതിവായുള്ള ഡൈയുടെ ഉപയോഗം ഒഴിവാക്കേണ്ടത് ആണ്.
മുടിയുടെ ആരോഗ്യത്തിന് ചിട്ടയായ ഭക്ഷണക്രമം പാലിക്കുകയാണ് വേണ്ടത്. ഇതിന് പുറമേ ക്യാരറ്റിന്റെ നീര് ഉപയോഗിച്ചുള്ള ഈ ഹെയർ ഡൈയും പരീക്ഷിക്കാം. ഹെന്നയ്ക്ക് സമാനമായ രീതിയിലുള്ള ഓറഞ്ച് നിറം മുടിയ്ക്ക് ലഭിക്കാൻ ഈ ഡൈ വളരെ മികച്ചതാണ്.
ആദ്യം ഒരു ക്യാരറ്റ് എടുത്ത് മിക്‌സിയിൽ അരയ്ക്കുക. ഇതിൽ നിന്നുള്ള ജ്യൂസ് എടുത്ത ശേഷം ഇത് വെളിച്ചെണ്ണയുമായി യോജിപ്പിക്കാം. ഒലീവ് ഓയിൽ തലയിൽ തേയ്ക്കുന്നവർ ഈ ഓയിൽ ക്യാരറ്റ് ജ്യൂസിനൊപ്പം ചേർക്കുകയായിരിക്കും നല്ലത്.
ശേഷം ഈ മിശ്രിതം തലയിൽ നന്നായി തേച്ച് പിടിയ്പ്പിക്കുക. അര മണിക്കൂറോളം ഇത് തലയിൽ തന്നെ വയ്ക്കണം. ശേഷം ആപ്പിൾ സൈഡർ വിനാഗിരി ഉപയോഗിച്ച് കഴുകി കഴുകാം. ഒരാഴ്ച ഇത് തുടർച്ചയായി ചെയ്യണം. പിന്നീട് മുടിയുടെ നിറം മങ്ങുമ്പോൾ ഉപയോഗിച്ചാൽ മതിയാകും.
Leave a Comment