സമാധാനത്തിന്റെയും ശാന്തിയുടെയുമൊക്കെ പ്രതീകമായാണ് പ്രാവുകളെ വിശേഷിപ്പിക്കുന്നത്. പക്ഷേ അവയുടെ തൂവലുകളിലും കാഷ്ഠങ്ങളിലും ദീർഘനേരം സമ്പർക്കം പുലർത്തുന്നത് വിട്ടുമാറാത്ത ശ്വാസകോശരോഗം ഉണ്ടാകുമെന്ന് റിപ്പോർട്ട്. ആളുകളുടെ ജീവന് ഭീഷണിയാണ് പ്രാവുകൾ എന്നാണ് പറയുന്നത്.
വസുന്ധര എൻക്ലേവ് പ്രദേശത്തെ ഒരു 11 വയസ്സുകാരന് പ്രാവിന്റെ തൂവലുകളുമായുള്ള സമ്പർക്കം മൂലം കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതായി ഡൽഹിയിലെ സർ ഗംഗാറാം ഹോസ്പിറ്റലിലെ ഡോക്ടർമാർ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ റിപ്പോർട്ട് ചെയ്തു. ആദ്യം പതിവ് പോലെ തോന്നിയ ചുമ, പെട്ടെന്ന് മൂർച്ഛിക്കുകയും അടിയന്തിര ആശുപത്രി പരിചരണം ആവശ്യമായി വരികയും ചെയ്തു. പരിശോധിച്ചപ്പോൾ ഹൈപ്പർസെൻസിറ്റിവിറ്റി ന്യൂമോണൈറ്റിസ് (എച്ച്പി) യുമായി പൊരുത്തപ്പെടുന്ന ശ്വാസകോശ വീക്കം, അതാര്യത എന്നിവ വിദ്യാർത്ഥിക്ക് ഉണ്ടെന്ന് കണ്ടെത്തി . പിന്നീടുള്ള അന്വേഷണത്തിലാണ് പ്രാവുകളുമായി കൂടുതൽ സമ്പർക്കം പുലർത്തിയത് കൊണ്ടാണ് രോഗം മൂർച്ഛിച്ചത് എന്ന് മനസ്സിലായത്.
ഫൈബ്രോട്ടിക് ലംഗ് ഡിസീസ് ഹൈപ്പർസെൻസിറ്റിവിറ്റി ന്യുമോണൈറ്റിസ് അല്ലെങ്കിൽ ബേർഡ് ബ്രീഡേഴ്സ് ലങ് കേസുകളുടെ ഈ ആശങ്കാജനകമായ വർദ്ധനവ് ഡൽഹിയിൽ മാത്രം ഒതുങ്ങുന്നില്ല. മുംബൈയിലെ പൾമണോളജിസ്റ്റുകൾ ഇത്തരം കേസുകളുടെ വർദ്ധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഒരു ദശാബ്ദം മുൻപ് വരെ, ഹൈപ്പർസെൻസിറ്റിവിറ്റി ന്യുമോണിറ്റിസ് കേസുകളിൽ കൂടുതലും ഉൾപ്പെട്ടിരുന്നത് പക്ഷികളോട് അടുത്ത് ജോലി ചെയ്യുന്നവരോ താമസിക്കുന്നവരോ ആണ് . മൃഗഡോക്ടർമാർ, കബൂതർ ഖാനകൾ (പ്രാവുകളെ സൂക്ഷിക്കുന്നിടത്ത്) വൃത്തിയാക്കാൻ ചുമതലപ്പെടുത്തിയ ജീവനക്കാർ, പക്ഷികൾക്ക് ഭക്ഷണം കൊടുക്കുന്നവരോ . ഇപ്പോൾ ഈ നഗരങ്ങളിൽ ഉടനീളമുള്ള ആളുകളെയും ശ്വാസകോശ തകരാറുകൾ കണ്ടെത്തി .
ശ്വസിക്കുന്ന ഓർഗാനിക് ആന്റിജനുകൾ അല്ലെങ്കിൽ കുറഞ്ഞ തന്മാത്രാ ഭാരം രാസ സംയുക്തങ്ങൾ മൂലമുണ്ടാകുന്ന രോഗപ്രതിരോധവ്യവസ്ഥയുടെ തകരാറാണ് ഹൈപ്പർസെൻസിറ്റിവിറ്റി ന്യൂമോണൈറ്റിസ്. ഈ പദാർത്ഥങ്ങൾ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്നു, ഇത് ഹ്രസ്വമോ ദീർഘകാലമോ ആയ വീക്കം ഉണ്ടാക്കുന്നു. പ്രത്യേകിച്ച് ശ്വാസകോശത്തിന്റെ ഒരു ഭാഗത്ത് ഇന്റർസ്റ്റീഷ്യം എന്ന് വിളിക്കുന്നു.
പ്രാവിന്റെ കാഷ്ഠവും ഉപരിതലത്തിൽ നിന്ന് തൂത്തുവാരുമ്പോൾ ഉയരുന്ന പൊടിയും ഹൈപ്പർസെൻസിറ്റിവിറ്റി ന്യൂമോണിറ്റിസിന് കാരണമാകുന്നു. കാഷ്ഠത്തിൽ ആസ്പർജില്ലസ് പോലുള്ള ഫംഗസുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശ്വസിക്കുമ്പോൾ ഹിസ്റ്റോപ്ലാസ്‌മോസിസിന് കാരണമാകും. ഇത് ഇന്റർസ്റ്റീഷ്യൽ ശ്വാസകോശ രോഗത്തിലേക്ക് നയിച്ചേക്കാം, പ്രത്യേകിച്ച് ഹൈപ്പർസെൻസിറ്റിവിറ്റി ന്യൂമോണൈറ്റിസ്.
മുംബൈയിൽ, കഴിഞ്ഞ ഏഴ്-എട്ട് വർഷത്തിനിടെ ഹൈപ്പർസെൻസിറ്റിവിറ്റി ന്യൂമോണൈറ്റിസ് കേസുകളുടെ എണ്ണം അഞ്ചിരട്ടിയായി ഉയർന്നതായി വിദഗ്ധർ പറയുന്നു. വിട്ടുമാറാത്ത ഹൈപ്പർസെൻസിറ്റിവിറ്റി ന്യൂമോണിറ്റിസിന് ഒരു രോഗിക്ക് 24ഃ7 ഓക്‌സിജൻ സപ്പോർട്ട് ആവശ്യമാണ്. ഇത് മരണത്തിലേക്ക് തന്നെ എത്താമെന്നും ആരോഗ്യവിദഗ്ധർ കൂട്ടിച്ചേർത്തു.
Discussion about this post