ശിവക്ഷേത്ര വിവാദത്തിന്റെ പശ്ചാത്തലത്തിലും അജ്മീർ ഷരീഫ് ദർഗയിലേക്ക് ആചാരപരമായ ‘വസ്ത്രം ‘ അയയ്ക്കാൻ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി എല്ലാ വർഷവും ആചാര വസ്ത്രം പ്രധാനമന്ത്രി മുടങ്ങാതെ അയക്കാറുണ്ട്.
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിനും ബി.ജെ.പി ന്യൂനപക്ഷ മോർച്ച പ്രസിഡൻ്റ് ജമാൽ സിദ്ദിഖിക്കും ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്‌തിയുടെ ഉർസ് സമയത്ത് ചാദർ സമർപ്പിക്കും.
പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി 10 തവണ അജ്മീർ ഷരീഫ് ദർഗയിൽ ചാദർ( ആചാര വസ്ത്രം) സംഭാവന ചെയ്തിട്ടുണ്ട്. ഇത്തവണ ഇത് അദ്ദേഹത്തിൻ്റെ 11-ാമത്തെ പങ്കാളിത്തമായിരിക്കും.
കഴിഞ്ഞ വർഷം, 812-ാമത് ഉർസിൽ അദ്ദേഹത്തിന് വേണ്ടി അന്നത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ജമാൽ സിദ്ദിഖിയും മുസ്ലീം സമുദായത്തെ പ്രതിനിധീകരിച്ച് ഒരു പ്രതിനിധി സംഘവും ചേർന്ന് ‘ചദർ’ സമർപ്പിച്ചത്.
രാജസ്ഥാനിലെ ആദരണീയമായ അജ്മീർ ഷരീഫ് ദർഗ യഥാർത്ഥത്തിൽ ശിവക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ഹിന്ദു സേനയുടെ ഹർജി രാജസ്ഥാൻ കോടതി സ്വീകരിച്ച് ഒരു മാസത്തിന് ശേഷമാണ് മോദിയുടെ ഈ നടപടി.
Discussion about this post