തീവ്ര ഇസ്ലാം മതപ്രഭാഷകനായ സാക്കിര്‍ നായിക്ക് നടത്തിയ പരാമര്‍ശങ്ങളില്‍ ആശങ്ക അറിയിച്ച് ചര്‍ച്ച് ഓഫ് പാകിസ്ഥാന്‍ ബിഷപ് ആസാദ് മാര്‍ഷല്‍. പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് അയച്ച കത്തിലാണ് ബിഷപ് തന്റെ ആശങ്ക അറിയിച്ചത്. കഴിഞ്ഞയാഴ്ചയാണ് സാക്കിര്‍ നായിക്ക് പാകിസ്ഥാനിലെത്തി മതപ്രഭാഷണം നടത്തിയത്. ക്രിസ്ത്യാനികളുടെ വിശ്വാസത്തെ പരസ്യമായി ചോദ്യം ചെയ്യുകയും, വിശുദ്ധ ഗ്രന്ഥങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും ്രചെയ്ത സാക്കിര്‍ നായിക്കിന്റെ പരസ്യ പ്രസംഗങ്ങള്‍ ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ വലിയ ബുദ്ധിമുട്ടുകളുണ്ടാക്കിയെന്നും ബിഷപ് പറഞ്ഞു.
നായിക്കിന്റെ പരാമര്‍ശം മതപരമായുള്ള അവഹേളനം മാത്രമല്ല, പാകിസ്ഥാനിലെ എല്ലാ മതവിഭാഗത്തില്‍പ്പെട്ടയാളുകളെ അപമാനിക്കുന്നതാണെന്നും കത്തില്‍ അദ്ദേഹം ആരോപിച്ചു. ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ വളര്‍ന്നുവരുന്ന പാര്‍ശ്വവത്കരണം കൂടുതല്‍ തീവ്രമാക്കിയ നായിക്കിന്റെ അഭിപ്രായങ്ങളില്‍ പാക് സര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ചില്ലെന്നും കത്തില്‍ കുറ്റപ്പെടുത്തി.
1947ല്‍ പാകിസ്ഥാനിലെ ആദ്യ ഭരണഘടനാ അസംബ്ലിയില്‍ ക്വയ്ദ്-ഇ-അസാമിന്റെ ചരിത്രപരമായ പ്രസംഗം ബിഷപ് കത്തില്‍ പരമാര്‍ശിച്ചു. പാകിസ്ഥാന്റെ രാഷ്ട്രപിതാവ് മുഹമ്മദ് അലി ജിന്നയുടെ കാഴ്ചപ്പാടിനോട് ഒരു സര്‍ക്കാര്‍ അതിഥിയായെത്തിയ സാക്കിര്‍ നായിക്ക് അനാദരവ് കാട്ടിയെന്നും അത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. പാസ്റ്റര്‍മാര്‍ക്കും ക്രിസ്ത്യന്‍ പണ്ഡിതന്മാര്‍ക്കും വേണ്ടത്ര പ്രതികരിക്കാനോ അദ്ദേഹത്തിന്റെ വീക്ഷണങ്ങളിലൂടെ പ്രചരിപ്പിച്ച തെറ്റായ വിവരങ്ങള്‍ തിരുത്താനോ അവസരം നിഷേധിച്ചതായും മാര്‍ഷല്‍ കൂട്ടിച്ചേര്‍ത്തു.
Leave a Comment