മാദ്ധ്യമ സംസ്‌കാരത്തിന്റെ വളർച്ച ദ്രുതഗതിയിൽ; വാർത്തകൾ വിരൽത്തുമ്പിൽ കാണുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

Published by
Brave India Desk

പാലക്കാട്: മാദ്ധ്യമ സംസ്‌കാരത്തിന്റെ വളർച്ച ദ്രുതഗതിയിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വാർത്തകൾ വിരൽത്തുമ്പിൽ കാണുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്നത് ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെ വരുന്ന വാർത്തകളാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓൺലൈൻ പത്രപ്രവർത്തകർക്ക് വേണ്ടി വിളിച്ച പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വാർത്തകൾ വിരൽത്തുമ്പിൽ കാണുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ടിവി ചാനൽ ന്യൂസുകൾ പോലും ഇന്ന് മൊബൈലിലൂടെയാണ് കാണുന്നത്. എന്നാൽ, ഓൺലൈൻ മാദ്ധ്യമ പ്രവർത്തകർക്ക് വേണ്ട തരത്തിലുള്ള പരിഗണന ലഭിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓൺലൈൻ മദ്ധ്യമ പ്രവർത്തകർക്ക് വേണ്ടതരത്തിലുള്ള അനൂകൂല്യം ലഭിക്കുന്നില്ല.

പത്രപ്രവർത്ത സംഘടനകൾ പോലും അംഗീകരിക്കുന്നില്ല. മറ്റ് പാർട്ടികളും ഓൺലൈൻ ചാനലുകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സ്വീകരിക്കുന്നില്ല. ഓൺലൈൻ ചാനലുകളും അംഗീകരിക്കപ്പെടണം. അതിന് വേണ്ടിയാണ് ഈ വാർത്താസമ്മേളനമെന്നും അദ്ദേഹം വ്യക്തമാക്കി.

Share
Leave a Comment

Recent News