പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ച് വരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കി ; സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്ത് ബംഗളൂരു പോലീസ്

Published by
Brave India Desk

ബംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്ത് ബംഗളൂരു പോലീസ് . ബംഗളൂരു ദേവനഹള്ളി സബ് ഡിവിഷന് കീഴിലുള്ള എയർപോർട്ട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ചത്. പരാതിക്കാരനായ യുവാവിനെയും രഞ്ജിത്തിനെയും ഒരാഴ്ചയ്ക്കകം തന്നെ മൊഴിയെടുക്കാൻ വിളിച്ച് വരുത്തും.

അസ്വാഭാവിക ലൈംഗിക പീഡനം, ഐടി ആക്റ്റ് പ്രകാരം സ്വകാര്യത ഹനിക്കൽ എന്നീ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ പ്രധാനമായും ചുമത്തിയിരിക്കുന്നത്.

2012ൽ ബാവുട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ച് വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കൂടാതെ ചിത്രങ്ങൾ പകർത്തിയെന്നുമാണ് കേസ്. ആദ്യം കേസ് എടുത്തത് കോഴിക്കോട് കസബ പോലീസാണ് . എന്നാൽ കർണാടകയിൽ സംഭവം നടന്നതിനെ തുടർന്ന് കേസ് ബംഗളൂരു പോലീസിന് കേസ് കൈമാറുകയായിരുന്നു.

 

 

Share
Leave a Comment

Recent News