പാലുണ്ണി അഥവാ സ്‌കിൻ ടാഗ് പലരെയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണ്. കാണാൻ കുഞ്ഞനാണെങ്കിലും ചർമ്മത്തിന് മുകളിൽ ചുറ്റും വെളുത്ത നിറത്തിലും ഇരുണ്ട നിറത്തിലും ചുവപ്പുനിറത്തിലും വരുന്ന ഇവ അസ്വസ്ഥത സൃഷ്ടിക്കുന്നു. ആക്രോകോർഡോൺസ് എന്നാണിത് അറിയപ്പെടുന്നത്. ചർമ്മസംബന്ധിയായ ഇത് സാധാരണയായി 1-2 സെന്റീമീറ്റർ വരെ മാത്രമേ വളരുകയുള്ളൂ.ചർമ്മത്തിൽ ഈർപ്പവും ഉരസലും ഉള്ള ഭാഗത്താണ് സാധാരണയായി പാലുണ്ണി കണ്ടുവരുന്നത്. കൺപീലികൾക്ക് മുകളിൽ,കഴുത്തിൽ,കക്ഷത്തിൽ,മാറിടങ്ങൾക്ക് താഴെ,സ്വകാര്യഭാഗത്ത് എന്നിവടങ്ങളിലും പാലുണ്ണി കണ്ടുവരാറുണ്ട്. സ്ത്രീകൾക്കാണ് പുരുഷന്മാരേക്കാൾ പാലുണ്ണികൾ വരാറുള്ളത്.
പാലുണ്ണി കാൻസറാകുമോ എന്ന സംശയമാണ് പലർക്കും ഉള്ളത്. ചർമ്മത്തിൽ നിന്നും തൂങ്ങി നിൽക്കുന്ന ചെറുവളർച്ചകളാണ് ആക്രോകോർഡോൺസ് അഥവാ ക്യൂട്ടേനിയൻസ് പാപ്പിലോമ എന്ന് വിളിക്കുന്ന പാലുണ്ണി. ഇത് ഉണ്ടാകാനുള്ള കാരണം ഇന്നും വ്യക്തമല്ല. പ്രായമാകൽ,പാരമ്പര്യം,പൊണ്ണത്തടി,പ്രമേഹം എന്നീ സാഹചര്യങ്ങളിൽ പാലുണ്ണി ഉണ്ടാകാറുണ്ട്. അപൂർവമായി പാലുണ്ണി, അർബുദ വളർച്ചയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. പലപ്പോഴും ഇവ അപകടകാരിയല്ല. എന്നാൽ പാലുണ്ണിയിൽ സംശയകരമായ മാറ്റങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ഒരു ചർമ്മരോഗവിദഗ്ധനെ കാണിക്കണം. പാലുണ്ണിയുടെ ആകൃതിയിൽ വ്യത്യാസമോ വളർച്ചയോ കണ്ടാലോ പാലുണ്ണിയുടെ നിറം ഇരുണ്ടതാകുകയോ ഇളം നിറമാകുകയോ ചെയ്താൽ,പാലുണ്ണിയിൽ നിന്ന് പെട്ടെന്നോ ഇടയ്ക്കിടെയോ രക്തം വന്നാൽ,വേദനയുണ്ടായാൽ,പാലുണ്ണി വളർന്ന് വലുപ്പം കൂടിയാലോ സമയം വൈകിക്കാതെ ചർമ്മരോഗവിദഗ്ധനെ കാണണം.
പാലുണ്ണി അസ്വസ്ഥത സൃഷ്ടിക്കുകയാണെങ്കിൽ അവയെ നീക്കം ചെയ്യാൻ മാർഗങ്ങളുണ്ട്. പാലുണ്ണിയെ ലിക്വിഡ് നൈട്രജൻ ഉപയോഗിച്ച് മരപ്പിക്കുന്ന ക്രൈറ്റോതെറാപ്പി,സർജറിയിലൂടെ നീക്കം ചെയ്യുക,ചുവടിൽ കെട്ടിട്ടുകൊടുക്കുക എന്നീ മാർഗങ്ങളെല്ലാം സ്വീകരിക്കാം. ഒരു പഞ്ഞി അൽപം ആപ്പിൾ സിഡെർ വിനഗറിൽ മുക്കി പാലുണ്ണിയ്ക്കു മുകളിൽ വയ്ക്കുക. ഇത് അരമണിക്കൂർ കഴിഞ്ഞു മാറ്റണം. ഇത് പല തവണ അടുപ്പിച്ചു കുറേനാൾ ചെയ്യുക.പഴത്തൊലി അരച്ചതും ടീ ട്രീ ഓയിലും കലർത്തി ഇതിനു മുകളിൽ വച്ചു കെട്ടാം. അല്ലെങ്കിൽ ഓയിൽ പഴത്തൊലിയിൽ പുരട്ടി ഉൾഭാഗം പാലുണ്ണിയ്ക്കു മുകളിൽ വരത്തക്ക വിധം വച്ച് ബാൻഡേഡ് ഒട്ടിയ്ക്കുക
ഒരു മുടിനാരോ കനം കുറഞ്ഞ നൂലോ എടുക്കുക. പാലുണ്ണിയുടെ തണ്ടുപോലുള്ള ഭാഗത്ത് ഇത് മൂന്നുതവണ ചുറ്റിക്കെട്ടുക,മുറുകെ കെട്ടുക, ഇങ്ങനെ ചെയ്യുമ്പോൾ പാലുണ്ണിയിലേക്കുള്ള ഓക്‌സിജൻ പ്രവാഹം തടസ്സപ്പെടുന്നു. ഇതുവഴി ഇതിന്റെ ജീവൻ നഷ്ടപ്പെടുന്നു. രണ്ടുമൂന്നു ദിവസം ഈ കെട്ട് അതോ പോലെ വച്ചാൽ പാലുണ്ണി കൊഴിഞ്ഞുപോകും.
Leave a Comment