ഇനി ഇത് മേലാൽ ആവർത്തിക്കരുത്; കേരളത്തിന് തുറന്ന കത്ത്; അതിർത്തിയിൽ പരിശോധന ശക്തം

Published by
Brave India Desk

ബംഗളൂരു; കേരളത്തിന് തുറന്ന കത്തെഴുതി കർണാടക. സംസ്ഥാന അതിർത്തി കടന്ന് ട്രക്കുകളിൽ മാലിന്യം തള്ളുന്നത് തടയണമെന്നാണ് കേരളത്തിലെ മലിനീകരണ നിയന്ത്രണ ബോർഡിന് കർണാടക കത്തെഴുതിയിരിക്കുന്നത്. കേരളത്തിൽ നിന്ന് ട്രക്കുകളിൽ മെഡിക്കൽ, മൃഗാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് എന്നിവയാണ് അയൽ സംസ്ഥാനമായ കർണാടകയിലേക്ക് അനധികൃതമായി കടത്തുന്നത്. 2020 ജനുവരിയിൽ കർണാട ഇതേ ആവശ്യം കേരളത്തോട് ഉന്നയിച്ചിരുന്നു. ബാവ്‌ലി പോലുള്ള ചെക്ക്‌പോസ്റ്റുകളിൽ പരിശോധന ശക്തമാക്കാനാണ് അന്ന് കർണാടക കേരളത്തോട് ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് മാലിന്യവുമായി എത്തിയ ആറ് ട്രക്കുകൾ ബന്ദിപ്പുർ മൂലെഹോളെ ചെക്ക്‌പോസ്റ്റിൽ പോലീസ് തടഞ്ഞിരുന്നു. സംഭവത്തിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബന്ദിപ്പൂർ വനമേഖല, എച്ച്ഡി കോട്ട, ചാമരാജ്നഗർ, നഞ്ചൻഗുഡ്, മൈസൂരു, മണ്ഡ്യ, കുടക് എന്നിവിടങ്ങളിലെ ആളൊഴിഞ്ഞ മേഖലകളിലാണ് മാലിന്യം തള്ളുന്നത്. കർണാടകയിൽ മാലിന്യം തള്ളുന്നതിനെതിരെ ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവർത്തകും രംഗത്തെത്തിയിട്ടുണ്ട്.

Share
Leave a Comment

Recent News