വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ; സ്കൂൾ കൗൺസിലിങ്ങിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം ; ഒരാൾ അറസ്റ്റിൽ

Published by
Brave India Desk

ആലപ്പുഴ : സ്കൂൾ വിദ്യാർഥിനിയുടെ പെരുമാറ്റത്തിൽ ഏതാനും ദിവസങ്ങളായി കണ്ടുവന്ന അസ്വാഭാവികതയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം. ചെന്നിത്തലയിലാണ് സംഭവം നടന്നത്. വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിലെ മാറ്റം കണ്ട് സംശയം തോന്നിയ സ്കൂൾ അധികൃതർ കുട്ടിക്ക് കൗൺസിലിംഗ് നൽകുകയായിരുന്നു. കൗൺസിലിംഗിൽ താൻ ലൈംഗിക പീഡനത്തിന് ഇരയായതായി കുട്ടി തുറന്നു പറഞ്ഞു.

ഇൻസ്റ്റഗ്രാം സുഹൃത്തായ യുവാവാണ് സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പരാതിയെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി മുത്തുപറമ്പ് തോട്ടശ്ശേരി വീട്ടിൽ മുഹമ്മദ്‌ ഇർഫാൻ ആണ് അറസ്റ്റിലായിട്ടുള്ളത്. മാന്നാർ പോലീസ് ആണ് മലപ്പുറത്തു നിന്നും മുഹമ്മദ് ഇർഫാനെ പിടികൂടിയത്.

ഇൻസ്റ്റഗ്രാമിലൂടെയാണ് മുഹമ്മദ് ഇർഫാൻ വിദ്യാർത്ഥിനിയെ പരിചയപ്പെട്ടത്. പെൺകുട്ടിയുമായി പ്രണയം സ്ഥാപിച്ച ശേഷം ഇയാൾ കുട്ടിയുടെ ചെന്നിത്തലയിലെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. സ്കൂൾ കൗൺസിലിങ്ങിൽ വിദ്യാർത്ഥിനി പീഡനവിവരം തുറന്നു പറഞ്ഞതോടെ അധ്യാപകർ ആണ് മാന്നാർ പോലീസിൽ പരാതി നൽകിയത്.

Share
Leave a Comment

Recent News