കൊച്ചി: പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് സിനിമയാണ് എമ്പുരാൻ. എൽ2 എമ്പുരാൻ സിനിമ അടുത്തവർഷം മാർച്ച് 27 നാണ് തീയറ്ററുകളിലെത്തുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.
സിനിമ പ്രഖ്യാപിച്ചത് മുതൽ എമ്പുരാനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സോഷ്യൽ ലോകത്ത് സജീവമാണ്. വൻ പ്രതീക്ഷയാണ് ആരാധകർ എമ്പുരാന് മേൽ വച്ചിരിക്കുന്നത്. ഇതിനിടെ എമ്പുരാനെ കുറിച്ച് ഇന്ദ്രജിത്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ലൂസിഫറിലെ ഇന്ദ്രജിത്തിന്റെ ഗോവർദ്ധനൻ എന്ന കഥാപാത്രം എറെ ശ്രദ്ധ നേടിയിരുന്നു. എമ്പുരാനിലും ഇന്ദ്രജിത്ത് ഉണ്ട്. മലയാളത്തിലെ ഏറ്റവും വലിയ സിനിമയാകും എമ്പുരാൻ എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്.
മലയാള സിനിമയിൽ സ്കെയിലും ബഡ്ജറ്റും വച്ചൊക്കെ നോക്കുമ്പോൾ ഏറ്റവും വലിയ ചിത്രമായിരിക്കും എമ്പുരാൻ എന്ന് ഇന്ദ്രജിത്ത് വ്യക്തമാക്കി. ഹോളിവുഡ് സിനിമയുടെ സ്റ്റാർഡേർഡിലാണ് എമ്പുരാന്റെ ബജറ്റൊക്കെ ഒരു ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് രീതി, ലൊക്കേഷൻ തുടങ്ങി എല്ലാം അങ്ങനെ തന്നെയാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒരുപാട് സ്ഥലങ്ങളിൽ ചിത്രം ഷൂട്ട് ചെയ്തു. ഗോവർദ്ധന് ഉറപ്പായും ഒരു പ്രാധാന്യം എമ്പുരാനിൽ ഉണ്ടാവും. എന്താണ് സത്യമെന്ന് അറിയാനുള്ള ഗോവർദ്ധന്റെ യാത്രകൾ എമ്പുരാനിലും ഉണ്ടാകുമെന്നും ഇന്ദ്രജിത്ത് പറഞ്ഞു.
Leave a Comment