വിദേശ പര്യടനങ്ങളിൽ താരങ്ങളെ കുടുംബങ്ങൾ അനുഗമിക്കുന്നത് സംബന്ധിച്ച ബിസിസിഐയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ മൗനം വെടിഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ തോൽവിക്ക് ശേഷം, വിദേശത്തുള്ള കളിക്കാരോടൊപ്പം കുടുംബാംഗങ്ങൾക്ക് താമസിക്കാവുന്ന കാലയളവ് പരിമിതപ്പെടുത്തുന്ന ഒരു കൂട്ടം നിയമങ്ങൾ ബിസിസിഐ അവതരിപ്പിച്ചു.
പുതിയ നിയമങ്ങൾ അനുസരിച്ച്, 45 ദിവസമോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്ന പര്യടനങ്ങളിൽ കുടുംബങ്ങൾക്ക് പരമാവധി 14 ദിവസം വരെ കളിക്കാരോടൊപ്പം പോകാം. സീനിയർ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലി ഈ നിയമത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു/ അദ്ദേഹം പരസ്യമായി തന്റെ എതിർപ്പ് പ്രകടിപ്പിക്കുകയും നിയന്ത്രണത്തെ അനുകൂലിക്കുന്നില്ലെന്ന് പറയുകയും ചെയ്തു.
“കുടുംബങ്ങൾ പ്രധാനമാണ്, പക്ഷേ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം. നിങ്ങൾ ഇവിടെ ഒരു ലക്ഷ്യത്തോടെയാണ് വന്നത്. ഇതൊരു അവധിക്കാലമല്ല. നിങ്ങൾ ഇവിടെ ഒരു വലിയ ലക്ഷ്യത്തോടെയാണ് നിൽക്കുന്നത്. രാജ്യത്തിന്റെ അഭിമാനം ഉയർത്തുക എന്നതാകണം ഡ്രസിങ് റൂമിൽ ഉള്ള താരങ്ങളുടെ പ്രധാന ലക്ഷ്യം. കുടുംബങ്ങൾ കൂടെ വരുന്നതിൽ ഒന്നും എനിക്ക് എതിർപ്പില്ല,” ഗംഭീർ പറഞ്ഞു.
“കുടുംബങ്ങൾ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്, പക്ഷേ നിങ്ങളുടെ ശ്രദ്ധ നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്നതിലാണെങ്കിൽ, നിങ്ങൾക്ക് മറ്റേതൊരു കാര്യത്തേക്കാളും അതിന് പങ്കുണ്ടെങ്കിൽ, ആ ലക്ഷ്യത്തിൽ നിങ്ങൾ പ്രതിജ്ഞാബദ്ധനാണെങ്കിൽ, ക്രിക്കറ്റിന് ആയിരിക്കണം പ്രാധാന്യം കൊടുക്കേണ്ടത്.” ഗംഭീർ പറഞ്ഞു.
മൂന്നാം ടെസ്റ്റിലേക്ക് വന്നാൽ മത്സരത്തിൽ ടോസ് നേടി ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. രണ്ട് ടീമുകൾക്കും തുല്യ മേധാവിത്വം നൽകിയ ആദ്യ ദിനമാണ് അവസാനിച്ചത് എന്ന് പറയാം . ഇംഗ്ലണ്ട് ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തിട്ടുണ്ട്. ജോ റൂട്ട് (99), ബെൻ സ്‌റ്റോക്‌സ് (39) എന്നിവരാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി നിതീഷ് കുമാർ റെഡ്ഡി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബുംറ ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
Discussion about this post