ജമ്മു കശ്മീരിൽ വെടിവയ്പ്പ് ; രണ്ട് പോലീസുകാർ വെടിയേറ്റ് മരിച്ചു

Published by
Brave India Desk

ശ്രീനഗർ : ജമ്മുകശ്മീരിൽ രണ്ട് പോലീസുകാർ വെടിയേറ്റ് മരിച്ചു. ഉദംപൂരിലാണ് സംഭവം. വടക്കൻ കാശ്മീരിലെ സോപാറിൽ നിന്ന് റിയാസി ജില്ലയിലെ സബ്‌സിഡറി ട്രെയിനിംഗ് സെന്ററിലേക്ക് പോകുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥരാണ് മരിച്ചത്.

സംഭവത്തിൽ ഡ്രൈവർ കോൺസ്റ്റബിളും ഒരു ഹെഡ് കോൺസ്റ്റബിളുമാണ് മരിച്ചത്. ഒരു പോലീസുകാരൻ മറ്റൊരു പോലീസുകാരനെ വെടിവയ്ക്കുകയിരുന്നു. വെടിവച്ച പോലീസ് സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മറ്റൊരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.

മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. സംഭവത്തിന് പിന്നിലുള്ള കാരണമെന്താണ് എന്നുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണ് എന്നും പോലീസ് കൂട്ടിച്ചേർത്തു.

Share
Leave a Comment

Recent News