മാധ്യമ പ്രവര്‍ത്തകയെ ഫോണില്‍ വിളിച്ചു എന്ന കാരണത്താല്‍ പോലിസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി മണിക്കൂറുകളോളം നിര്‍ത്തി ബുദ്ധിമുട്ടച്ചതില് പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഏഷ്യനെറ്റ് കോഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ ഫോണില്‍ വിളിച്ചുവെന്നതിന്റെ പേരില്‍ ധര്‍മ്മടം പോലിസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തിയവരെ പോലിസ് മണിക്കൂറുകളോളം സ്റ്റേഷനില്‍ നിര്‍ത്തി ബുദ്ധിമുട്ടിച്ചതിനെതിരെ ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറാണ് ഫേസ്ബുക്കില്‍ പ്രതിഷേധ പോസ്റ്റിട്ടത്.
ഇനി ഒറ്റ മാധ്യമപ്രവര്‍ത്തകനെയും ഫോണില്‍ വിളിക്കരുത് എന്ന തലക്കെട്ടിലാണ് പോസ്റ്റ്.
ധര്‍മ്മടം പോലീസ് സ്റ്റേഷനില്‍ സിന്ധു സൂര്യകുമാറിനെ ഫോണ്‍ ചെയ്തുവെന്ന കാരണത്താല്‍ വിളിച്ചു വരുത്തി നിര്‍ത്തിയിരിക്കുന്ന ചില പ്രേക്ഷകരെ വിട്ടയയ്ക്കാന് തിരുവനന്തപുരത്തുനിന്ന് സൈബര്‍ പോലീസ് വരണമെന്ന് പോലിസ് പറഞ്ഞത് ചൂണ്ടിക്കാട്ടി. ആവിഷ്കാര സ്വാതന്ത്ര്യം പോലെ എന്തെങ്കിലും സ്വാതന്ത്ര്യം പ്രേക്ഷകനില്ലെന്നുണ്ടോ.
ഒരു മാധ്യമ പ്രവര്‍ത്തകനേയും ഫോണ്‍ വിളിക്കാന്‍ പാടില്ലെന്നുണ്ടോ. വിളിച്ചാല്‍, അയാള്‍ പരാതികൊടുത്താല്‍, പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി അനന്തമായി നിര്‍ത്താന്‍ സിആര്‍പിസിയില്‍ വ്യവസ്ഥയുണ്ടോ. ഐപിസി കോഡ് ഉണ്ടോ.- എന്നിങ്ങനെയാണ് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.
സ്റ്റേഷനില്‍ വന്നവര്‍ രമേശ് ചെന്നിത്തലയുടെ പോലീസ് ഓടിച്ചിട്ടു പിടിച്ചവരൊന്നുമല്ലല്ലോ…സ്റ്റേഷനിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ചെന്ന ഉത്തരവാദിത്തമുള്ള പൗരന്മാരല്ലേ…. അവരുടെ സ്റ്റേറ്റ്മെന്റ് റെക്കോര്‍ഡു ചെയ്താല്‍ വിട്ടയച്ചുകൂടെ? എന്നും കാവാലം ശശികുമാര്‍ ചോദിക്കുന്നു.
സിന്ധു സൂര്യകുമാര്‍ ചെയ്തത് ഒരു ചതിയായില്ലേ എന്നു സംശയമുണ്ടെന്നും ശശികുമാര്‍ പറയുന്നു. ‘അവര്‍ കൊടുത്ത പരാതിയില്‍ ചില നമ്പരുകള്‍ ഉള്‍പ്പെടുത്തി. അതില്‍ ചിലതിന്റെ നേരേ, അസഭ്യം പറഞ്ഞു, 11 വട്ടം വിളിച്ചു എന്നൊക്കെ എഴുതിയിട്ടുണ്ട്. ചിലനമ്പരുകളുടെ ഉടമ പറഞ്ഞത് അവര്‍ വിളിച്ചുവെന്നത് ശരിയാണ്, പക്ഷേ അതിന് കേസ് എന്തിനാണെന്നറിയില്ല എന്നാണ്.
എന്തായാലും ഒരു മാധ്യമപ്രവര്‍ത്തകയെ വിളിച്ചുവെന്നതിന്റെ പേരില്‍ മണിക്കൂറുകള്‍ പോലീസ് സ്റ്റേഷനില്‍ നില്ക്കുകയെന്നു പറഞ്ഞാല്‍ അത് മാധ്യമ ലോകത്തിനും നാണക്കേടാണ്.
തമാശ അതല്ല, ഈ ഫോണ്‍ വിളിച്ച പലരും സിന്ധുവിന്റെ പരിപാടി കണ്ടിട്ടില്ല, ഈ വിളിച്ചവരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിരിക്കുന്ന യേമാന്മാരും പരിപാടി കണ്ടിട്ടില്ല…
ഇനി വിളിക്കരുത് എന്നാണെങ്കില്‍ അതു ചെന്നിത്തല പറയണം, സിന്ധു പറയണം, പത്രപ്രവര്‍ത്തക യൂണിയന് പറയണം’. എന്നും മാധ്യമപ്രവര്ത്തകന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
[fb_pe url=”https://www.facebook.com/kavalam.sasikumar/posts/1134281476596585?pnref=story” bottom=”30″]
Discussion about this post