ഇസ്രത്ത് ജഹാന് തീവ്രവാദിയായിരുന്നുവെന്ന മുംബൈ ആക്രമണക്കേസിലെ പ്രതി ഹഡ്ലിയുടെ വെളിപ്പെടത്തല്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നതായി മുന്‍ എന്‍ഐഎ ഐജി ലോകനാഥ് ബഹ്റ.
നേരത്തെ ഹഡ്ലിയെ ചോദ്യം ചെയ്ത് എന്‍ഐഎ സംഘത്തിലുണ്ടായിരുന്ന ആളാണ് ബെഹ്റ. ഇസ്രത്ത് ജഹാന് തീവ്രവാദബന്ധമുള്ള ആളാണെന്ന് ഹഡ്ലി അന്ന് മൊഴി നല്‍കിയായിരുന്നു. ഇക്കാര്യം കാണിച്ചുള്ള റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിനെ അവഗണിച്ചാണ് വ്യാജ ഏറ്റമുട്ടലാണെന്ന് കാണിച്ച് സിബിഐ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
കേസില്‍സിബിഐ തന്റെ മൊഴിയെടുക്കുമെന്ന് വാര്ത്തഖളുണ്ടായിരുന്നങ്കിലും അത് ഉണ്ടായില്ല. അത് എന്ത് കൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്നും ബഹ്റ ഒരു സ്വകാര്യ ചാനലിന് നല്കിയ പ്രതികരണത്തില്‍ പറഞ്ഞു.
നേരത്തെ സത്യവാങ്മൂലം അന്നത്തെ ആഭ്യന്തര മന്ത്രി പി ചിദംബരം നേരിട്ട് തിരുത്തിയെന്ന് മുന്‍ ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി ജി.കെ പിള്ള വെളിപ്പെടുത്തിയിരുന്നു. സത്യവാങമൂലം തിരുത്തിയെന്ന ആഭ്യന്തര മന്ത്രാലയത്തിലെ മറ്റൊരു അണ്ടര്‍ സെക്രട്ടറിയായിരുന്നു എംഎസ് മണിയുടെ തുറന്ന് പറച്ചിലും വിവാദമായി. ഇതിനിടയിലാണ് യുപിഎ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി മുന്‍ എന്‍ഐഎ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും പുറത്ത് വരുന്നത്.
Discussion about this post