അഞ്ച് കോടി രൂപ നഷ്ടപരിഹാരം, നിരുപാധികം മാപ്പ് : സൂപ്പർസ്റ്റാർ പടത്തിന് ഇളയരാജയുടെ വക്കീൽ നോട്ടീസ്

Published by
Brave India Desk

ചെന്നൈ: അജിത് കുമാറിന്റെ പുതിയ ചിത്രമായ ‘ഗുഡ് ബാഡ് അഗ്ലി’ സിനിമയുടെ നിർമാതാവിന്സംഗീത സംവിധായകൻ ഇളയരാജയുടെ വക്കീൽ നോട്ടീസ്. അഞ്ച് കോടി രൂപ നഷ്ടപരിഹാരംആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്.  തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ ചിത്രത്തിൽഉപയോഗിച്ചതായി ഇളയരാജ ആരോപിച്ചു.

ഒത്ത രൂപയും ദാരേൻ…’, ‘എൻ ജോഡി മഞ്ഞക്ക് കുരുവി…’, ‘ഇളമൈ ഇതോ, ഇതോ…’ എന്നീഗാനങ്ങൾ തന്റെ അനുവാദമില്ലാതെ ചിത്രത്തിൽ ഉപയോഗിച്ചതിനെതിരെയാണ് ഇളയരാജ രംഗത്ത്വന്നിരിക്കുന്നത്. ചിത്രത്തിലെ മൂന്നു ഗാനങ്ങളും നീക്കം ചെയ്യാൻ ഏഴു ദിവസത്തെ സമയംനൽകിയിട്ടുണ്ടെന്നും നിർമാതാവിന് അയച്ച വക്കീൽ നോട്ടീസിൽ വ്യക്തമാക്കി. ഏഴുദിവസത്തിനുള്ളിൽ നിരുപാധികം മാപ്പ് പറയണമെന്നും ഇളയരാജ ആവശ്യപ്പെട്ടു.

മൈത്രി മൂവി മേക്കേഴ്‌സ് നിർമിച്ച അജിത്ത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ ഏപ്രിൽ 5നാണ് റിലീസ്ചെയ്തത്. ആദിക് രവിചന്ദ്രൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.

Share
Leave a Comment

Recent News