ലോർഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിവസത്തിലെ ആദ്യ സെഷനിൽ പന്ത് മാറ്റം സംബന്ധിച്ച് ശുഭ്മാൻ ഗില്ലും മുഹമ്മദ് സിറാജും അമ്പയർമാരോട് കയർക്കുന്ന ഒരു സംഭവം ഉണ്ടായി. ബെൻ സ്റ്റോക്‌സ്, സെഞ്ചൂറിയൻ ജോ റൂട്ട്, ക്രിസ് വോക്‌സ് എന്നിവരെ പുറത്താക്കി രണ്ടാം ദിവസം കളിയുടെ ആദ്യ ഒരു മണിക്കൂറിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനിടെയാണ് ഇന്നിംഗ്‌സിന്റെ 91-ാം ഓവറിലാണ് സംഭവം നടന്നത്. മൂന്ന് വിക്കറ്റുകയും ബുംറയാണ് നേടിയത്.
91-ാം ഓവറിൽ ഏതാനും പന്തുകൾക്ക് ശേഷം, രണ്ടാമത്തെ പുതിയ പന്ത് വെറും 10.4 ഓവർ മാത്രം പഴക്കമുള്ളപ്പോൾ ഗിൽ പന്തിന്റെ ഷേപ്പിനെക്കുറിച്ച് പരാതിപ്പെട്ടു. അമ്പയർ പോൾ റൈഫൽ പന്ത് റിങ് ടെസ്റ്റ് ചെയ്ത് നോക്കിയെങ്കിലും അത് വിജയിച്ചില്ല. ഇതോടെ പന്ത് മാറ്റി. എന്നാൽ പുതിയതായി കൊണ്ടുവന്ന പന്ത് പഴയതിനേക്കാൾ മോശം അവസ്ഥയിൽ ആണെന്ന് പറഞ്ഞ ഗിൽ വീണ്ടും പരാതി പറഞ്ഞു.
അമ്പയർ ഷർഫുദ്ദൗളയുമായി അദ്ദേഹം തർക്കത്തിൽ ഏർപ്പെടുകയും ചെയ്‌തു. ഇരുവരും കുറെ സമയം ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തി. “ഇതാണോ 10 ഓവർ പഴക്കമുള്ള ന്യൂ ബോൾ” എന്നാണ് സിറാജ് അമ്പയറിനോട് പന്ത് മാറ്റം സംബന്ധിച്ച് ചോദിച്ച ചോദ്യം. എന്തായാലും ഇന്ന് തുടക്കത്തിൽ ഉപയോഗിച്ചിരുന്ന പന്ത് തന്ന ആധിപത്യം അടുത്ത പന്തൽ കിട്ടിയില്ല എന്നതാണ് സത്യം.
എന്തായാലും 353 – 7 എന്ന നിലയിലാണ് നിലവിൽ ഇംഗ്ലണ്ട് നിൽകുന്നത്. പന്ത് മാറ്റിയത് എന്തായാലും ഇംഗ്ലണ്ടിന് ഗുണമായി എന്ന് പറയാം.
Leave a Comment