Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സായിപ്പിന്റെ പെട്ടിയിൽ നിന്ന്; ‘ബഹി-ഖാതയിലേക്ക്;ബജറ്റിൻ്റെ ചരിത്രയാത്ര….

by Brave India Desk
Feb 1, 2026, 02:41 pm IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

കേന്ദ്ര ബജറ്റ് 2026 പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഭരണഘടനയിൽ ‘വാർഷിക സാമ്പത്തിക പ്രസ്താവന’ (Article 112) എന്നാണ് ബജറ്റിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ ബജറ്റിൻ്റെ ചരിത്രത്തിലേക്ക് ഒരുഎത്തിനോട്ടമായാലോ’ബജറ്റ്’ എന്ന വാക്കിന്റെ ഉത്ഭവം ലത്തീൻ പദമായ ‘ബുൾഗ’യിൽ (Bulga) നിന്നുമാണ്. തോൽസഞ്ചി എന്നർത്ഥമുള്ള ഈ പദം ഫ്രഞ്ചിലെ ‘ബൂഷെറ്റും’ ഇംഗ്ലീഷിലെ ‘ബജറ്റും’ ആയി പരിണമിച്ചു.

1733-ൽ ബ്രിട്ടീഷ് പ്രധാനമന്ത്രി റോബർട്ട് വാൾപോൾ പാർലമെന്റിൽ ഔദ്യോഗികമായി സാമ്പത്തിക രേഖകൾ അവതരിപ്പിച്ചതോടെയാണ് സഞ്ചിയിൽ നിന്ന് പദ്ധതിയിലേക്കുള്ള ബജറ്റിന്റെ പരിണാമം പൂർത്തിയായത്. ഡേവിഡ് കോപ്പർഫീൽഡിലെ മൈക്കോബറും സാക്ഷാൽ ഷെർലക് ഹോംസും വരെ തങ്ങളുടെ ജീവിതത്തിൽ കണക്കിലെ കളികൾക്ക് ബജറ്റ് എന്ന വാക്ക് ഉപയോഗിച്ചിരുന്നു.

Stories you may like

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ഭാരതത്തിലേക്ക് ഈ പദമെത്തുന്നത് കൊളോണിയൽ അധിനിവേശത്തിന്റെ ഭാഗമായാണ്. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് പിന്നാലെ തകർന്ന ബ്രിട്ടീഷ് ഖജനാവ് നികത്താൻ 1860-ൽ ജെയിംസ് വിൽസണാണ് ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. ഇത് ഭാരതത്തിന് വേണ്ടിയുള്ള പദ്ധതി എന്നതിലുപരി സായിപ്പിന്റെ സാമ്പത്തിക ബാധ്യതകൾ തീർക്കാനുള്ള ഒരു പ്ലാൻ മാത്രമായിരുന്നു.

സ്വാതന്ത്ര്യാനന്തരം 1947 നവംബർ 26-ന് ആർ.കെ. ഷൺമുഖം ഷെട്ടി സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. ബ്രിട്ടീഷുകാർ നൽകിയ ചുവന്ന ലെതർ ബ്രീഫ്‌കേസ് എന്ന അടിമത്തത്തിന്റെ ചിഹ്നം ദശകങ്ങളോളം ഇന്ത്യൻ ധനമന്ത്രിമാർ ചുമലിലേറ്റിയത് ഒരു വലിയ വൈരുദ്ധ്യമായിരുന്നു.

എന്നാൽ 2014-ൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതോടെ ഭാരതം സ്വന്തം വേരുകളിലേക്ക് മടങ്ങിത്തുടങ്ങി. 2019-ൽ ധനമന്ത്രി നിർമല സീതാരാമൻ കൊളോണിയൽ ചിഹ്നമായ ബ്രീഫ്‌കേസ് ഉപേക്ഷിക്കുകയും ഭാരതീയ വ്യാപാരികളുടെ പാരമ്പര്യമായ ‘ബഹി-ഖാത’ (Bahi-Khata) എന്ന ചുവന്ന പട്ടിൽ പൊതിഞ്ഞ കണക്കുപുസ്തകം സ്വീകരിക്കുകയും ചെയ്തത് ചരിത്രപരമായ ഒരു ഡീകൊളോണൈസേഷൻ  നീക്കമായിരുന്നു. 2021 മുതൽ ഇത് ഡിജിറ്റൽ ടാബ്‌ലെറ്റിലേക്ക് മാറിയെങ്കിലും  ‘ബഹി-ഖാത കവറിൽ തന്നെയാണ് ഇത് ഇന്നും പാർലമെന്റിലെത്തുന്നത്.

Tags: The bagthe Britthe bahi-khata
Share
Tweet
Send
Share

Latest stories from this section

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ഇനി ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ; ഒക്ടോബർ അവസാനത്തോടെ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം ആരംഭിക്കും

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം ; എസ്.എസ്.ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

Latest News

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ഇനി ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ; ഒക്ടോബർ അവസാനത്തോടെ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം ആരംഭിക്കും

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം ; എസ്.എസ്.ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഇന്ത്യ-യു.എസ് വാണിജ്യ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയായി: അന്തിമാനുമതിക്കും നിയമപരമായ കരട് തയ്യാറാക്കലിനും തുടക്കമായെന്ന് പീയൂഷ് ഗോയൽ

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies