മുംബൈ : ഇന്ത്യൻ സമുദ്ര മേഖലയിൽ വെച്ച് അന്താരാഷ്ട്ര എണ്ണ കള്ളക്കടത്ത് റാക്കറ്റിനെ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. മുംബൈയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള സമുദ്രത്തിൽ നിന്നും മൂന്ന് വിദേശ കപ്പലുകൾ പിടിച്ചെടുത്തതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വിലകുറഞ്ഞ എണ്ണ ശേഖരിച്ച് അന്താരാഷ്ട്ര ജലാശയങ്ങളിൽ കടൽമാർഗം മോട്ടോർ ടാങ്കറുകളിലേക്ക് മാറ്റുന്നതിനിടെ ആയിരുന്നു ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഈ സംഘത്തെ പിടികൂടിയത്.
തീരദേശ രാജ്യങ്ങൾ ചുമത്തിയ നികുതികളും തീരുവകളും ഒഴിവാക്കിക്കൊണ്ട് വലിയ ലാഭം നേടുക എന്ന ലക്ഷ്യത്തിലായിരുന്നു ഈ അന്താരാഷ്ട്ര എണ്ണ കള്ളക്കടത്ത് സംഘം പ്രവർത്തിച്ചിരുന്നത്. ഇറാന്റെ പേരിൽ വ്യാജമായിട്ടായിരുന്നു ഈ കപ്പലുകൾ സമുദ്ര മേഖലകളിൽ പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇറാന്റെ നാഷണൽ ഇറാനിയൻ ഓയിൽ കമ്പനി (NIOC) ഈ കപ്പലുകളുമായി യാതൊരു ബന്ധവുമില്ലെന്ന് സ്ഥിരീകരിച്ചു. ഫെബ്രുവരി 5 ന് ആയിരുന്നു ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഈ അന്താരാഷ്ട്ര കള്ളക്കടത്ത് കണ്ടെത്തിയത്. തുടർന്ന്, ഇലക്ട്രോണിക് ഡാറ്റ സിസ്റ്റം പരിശോധന, കപ്പൽ രേഖകളുടെ പരിശോധന, ജീവനക്കാരെ ചോദ്യം ചെയ്യൽ എന്നിവ പൂർത്തിയായ ശേഷമാണ് കോസ്റ്റ് ഗാർഡ് ഔദ്യോഗികമായി വിവരങ്ങൾ പങ്കുവെച്ചത്.









Discussion about this post