ഡല്‍ഹി: ബാറുടമ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ രാജധാനി കെട്ടിടം പൊളിക്കുന്നതിന് സുപ്രീംകോടതി താത്കാലിക സ്റ്റേ ഏര്‍പ്പെടുത്തി. കെട്ടിടം പൊളിക്കാന്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് സര്‍ക്കാരിന് അനുമതി നല്‍കിയത് ചോദ്യം ചെയ്ത് ബിജു രമേശ് സമര്‍പ്പിച്ച ഹര്‍ജിയിലാണു സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസ് ജെ.എസ്. കഹാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
ഓപ്പറേഷന് അനന്തയുടെ ഭാഗമായാണു പുറമ്പോക്ക് ഭൂമി കൈയേറി നിര്‍മിച്ച ബിജുവിന്റെ കെട്ടിടം പൊളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ബിജു ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടി. ഇതിനെതിരേ ഡിവിഷന് ബെഞ്ചിനെ സമീപിച്ച സര്‍ക്കാരിനോട് പുറമ്പോക്കിലെ കെട്ടിട ഭാഗങ്ങള്‍ കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കു നാശം വരാതെ പൊളിച്ചുമാറ്റാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.
Discussion about this post